ഉത്തർ പ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രണ്ടാമൂഴം ലക്ഷ്യമിട്ട ബിജെപിയുടെ സ്മൃതി ഇറാനിക്ക് അടിപതറുന്നു. നിലവിൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ കിഷോരി ലാലാണ് ലീഡ് ചെയ്യുന്നത്.
കോൺഗ്രസിന്‍റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തർപ്രദേശിലെ അമേത്തി 2019ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. രാഹുൽ ഗാന്ധിയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽപ്പിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ്. ഇത്തവണ സ്മൃതിയെ നേരിടാൻ കോൺഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് കിഷോരി ലാൽ ശർമയെയാണ്. അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മേയ് 20നാണ് അമേത്തിയിൽ ജനവിധി രേഖപ്പെടുത്തിയത്. 54.4 ആണ് പോളിങ് ശതമാനം.
2019ൽ നഷ്ടമായ അമേഠി സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസിൻ്റെ രാഹുൽ ഗാന്ധി എത്തുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നെങ്കിലും ഒടുവിൽ ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമക്കാണ് നറുക്ക് വീണത്. ബിഎസ്പിക്കായി നാനെ സിങ് ചൗഹാനും മത്സരരംഗത്ത് ഉണ്ടായിരുന്നു.
Read More: ലീഡ് തിരിച്ചു പിടിച്ച് മോദി; വാരണാസിയിൽ മുന്നിൽ
Read More: ബംഗാളില്‍ ഇഞ്ചോടിഞ്ച്; തൃണമൂലും ബി.ജെ.പിയും ഒപ്പത്തിനൊപ്പം