web analytics

എ, എ പ്ലസ്, ബി ക്ലാസ് ഇത്തവണ വേണ്ട; നിയമസഭ തിരഞ്ഞെടുപ്പിൽ ‘മിഷൻ 40’  തന്ത്രവുമായി രാജീവ് ചന്ദ്രശേഖർ

എ, എ പ്ലസ്, ബി ക്ലാസ് ഇത്തവണ വേണ്ട; നിയമസഭ തിരഞ്ഞെടുപ്പിൽ ‘മിഷൻ 40’  തന്ത്രവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ‘മിഷൻ 40’ എന്ന തന്ത്രവുമായി ബി.ജെ.പി. രംഗത്ത്. 

കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച 40 നിയമസഭാ മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 ഈ മണ്ഡലങ്ങളിൽ മുൻകൂട്ടി സ്ഥാനാർത്ഥികളെ നിർണയിച്ച് സംഘടനാപ്രവർത്തനം ആരംഭിക്കും.

മുന്‍പ് പാർട്ടിയുടെ സംഘടനാ ശക്തിയെ അടിസ്ഥാനമാക്കി മണ്ഡലങ്ങളെ എ, എ പ്ലസ്, ബി ക്ലാസ് എന്നിങ്ങനെ തരംതിരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ. 

ആ രീതിയിൽ നിന്ന് മാറിയാണ് മിഷൻ 40ക്ക് രൂപം നൽകിയത്. വോട്ട്ബേസ് ശക്തമായ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ലക്ഷ്യബദ്ധമായ പ്രവർത്തനമാണ് ഇനി സ്വീകരിക്കുക.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. 

തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം, അരൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടി മുന്നിലെത്തി. 

ഇതിൽ അഞ്ചിടങ്ങളിൽ 45,000ൽ അധികം വോട്ടും മറ്റ് പല മണ്ഡലങ്ങളിൽ 40,000ഓളം വോട്ടും ലഭിച്ചു. 

കോവളം, വട്ടിയൂർക്കാവ്, പാറശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളിൽ 35,000 മുതൽ 40,000 വരെ വോട്ടുകൾ നേടി. 

തിരുവനന്തപുരം, ആറ്റിങ്ങൽ, കുന്നത്തൂർ, ആറന്മുള, കരുനാഗപ്പള്ളി, കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഷൊർണൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, നെന്മാറ മണ്ഡലങ്ങളിൽ 30,000 മുതൽ 35,000 വരെ വോട്ടുകളാണ് ലഭിച്ചത്.

തിരുവനന്തപുരം ജില്ലയിൽ നേമത്തും വട്ടിയൂർക്കാവിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

വികസനരേഖയും കർമ്മപദ്ധതിയും

മിഷൻ 40ൽ ഉൾപ്പെട്ട മണ്ഡലങ്ങളിൽ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും പ്രത്യേക വികസനരേഖ തയ്യാറാക്കുകയും ചെയ്യും. 

വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും മണ്ഡലങ്ങളിലെ സാമൂഹ്യ, സാമ്പത്തിക, മത സാഹചര്യങ്ങൾ പഠിക്കാൻ ഏജൻസികളെ നിയോഗിക്കുകയും ചെയ്യും. 

പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിനും പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. 

കൂടാതെ ഓരോ മണ്ഡലത്തിലും പ്രത്യേക പ്രഭാരിയെ നിയമിക്കുകയും മുഴുവൻസമയം പ്രവർത്തിക്കുന്ന പ്രവർത്തകരെ താത്കാലികമായി നിയോഗിക്കുകയും ചെയ്യും.

English Summary:

The BJP has launched ‘Mission 40’ aiming to win 40 assembly constituencies in the upcoming Kerala Assembly elections. The party plans to focus on constituencies where it performed strongly in recent Lok Sabha and local body elections, finalise candidates early, and implement constituency-specific development and organisational strategies.

bjp-mission-40-kerala-assembly-election-strategy

BJP, Mission 40, Kerala Assembly Election, Kerala Politics, BJP Kerala, Lok Sabha Election, Local Body Election

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

സൗഹൃദത്തിന്റെ ‘ആരംഭം’; സരിതയെയും ഖുശ്‌ബുവിന്റെ മകളെയും ചേർത്തുപിടിച്ച് സുചിത്ര മോഹൻലാൽ!

മലയാള സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് സന്ദർശനം. തൃശൂരിലെ...

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img