മലപ്പുറം:ആറളത്ത് കാട്ടാന ആക്രമണത്തില്‍ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ഹര്‍ത്താല്‍. ആറളം പഞ്ചായത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു.
കണ്ണൂർ ആറളം ഫാമിലാണ് കാട്ടാനയുടെ ആക്രമണം നടന്നത്. 13ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു.
കാട്ടാന സ്ഥിരമായി ഇറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന മേഖലയാണ് ഇത്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.