കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്ന് ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്. നേരത്തെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ വന്നുപോയതിന് ശേഷമായിരുന്നു ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ എത്തിയത്.
അക്രമ രാഷ്ട്രീയത്തിലൂടെ ഒന്നും നേടാനാകില്ലെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാര്‍ പറഞ്ഞു. പരാജയഭീതിയാണ് ഇവര്‍ക്ക്. അതിനെ സംഘര്‍ഷത്തിലൂടെയല്ല നേരിടേണ്ടത്. ഭയന്നോടില്ല. ഞങ്ങള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ഒരുമിച്ചിരുന്ന് രാവിലെ ഭക്ഷണം കഴിച്ചു. ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണോ ഈ കൊച്ചുകുട്ടികള്‍ക്ക്. ആരാണ് ഇവരെ ഇളക്കി വിടുന്നത്. മോദിയുടെ പദ്ധതി കൊല്ലത്തും നടപ്പിലാക്കാനാണ് വന്നത്. താനും എംഎ വരെ പഠിച്ചതാണ്. അന്നൊന്നും പേടിച്ചിട്ടില്ല. പിണറായി വിജയന്‍ ഇത് ശ്രദ്ധിക്കണം.’ എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ അമേരിക്കൻ എണ്ണയിൽ കണ്ണുവെച്ച് ഇന്ത്യ