web analytics

ഇനി ഫേസ് സ്കാനിങ്ങിലൂടെ രക്തപരിശോധന…!പുതിയ AI ആപ്പ് ഒരുങ്ങുന്നു; സൂചിവേണ്ട, വേദനയില്ല

സൂചി കാണുമ്പോഴേ ചിലർക്ക് മുട്ടുവിറയ്ക്കും. എന്നിട്ടല്ലേ ഇൻജെക്ഷൻ എടുക്കുന്ന കാര്യം. ഇൻജെക്ഷൻ പേടിച്ച് അസുഖം ചികിൽസിക്കാൻ പോലും മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. അത്തരം ആളുകൾക്ക് ആശ്വാസമായി ഒരു പുതിയ കണ്ടുപിടുത്തം എത്തിയിരിക്കുകയാണ്.

വേദനയില്ലാതെയും, രക്‌തം പൊടിയാതെയും രക്തപരിശോധന നടത്താൻ എഐ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ബിസാം ഫാർമസ്യൂട്ടിക്കൽസ്. ക്വിക് വൈറ്റൽസ് എന്ന ആപ്പ് വഴിയാണ് ഫേസ് സ്കാനിങ്ങിലൂടെ രക്ത പരിശോധന സാധ്യമാകുന്നത്.

ഇതിനായി നല്ല വെളിച്ചമുള്ള ഒരു മുറിയില്‍ ആപ്പ് ഉപയോഗിച്ച് ഫേസ് സ്‌കാന്‍ ചെയ്‌താൽ മാത്രം മതി. 20 സെക്കന്‍ഡില്‍ റിസള്‍ട്ട് ലഭിക്കും. രക്ത സമ്മര്‍ദം,ഹീമോഗ്ലോബിന്‍ ലെവല്‍, ഹാര്‍ട്ട് റേറ്റ്,ഓക്‌സിജന്‍ റേറ്റ് തുടങ്ങി സ്‌ട്രെസ് റേറ്റ് വരെ അറിയാം.

2024-ല്‍ ലോഞ്ച് ചെയ്ത ആപ്പ് ഹൈദരബാദിലെ നീലുഫര്‍ ഹോസ്പിറ്റലില്‍ അടുത്തിടെ അവതരിപ്പിച്ചു. അടുത്തതായി മഹാരാഷ്ട്രയിലും ക്രമേണ രാജ്യത്തുടനീളം ആപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് ഇവർ എന്നാണ് റിപ്പോർട്ട്. ഇത് യാഥാർഥ്യമായാൽ ആശ്വാസമാകുക കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾക്കാണ്.

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കുന്ന മാരക ലഹരിമരുന്ന്… ആഴ്ചയില്‍ ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്നു…45 കിലോ ‘കുഷ്’ ലഹരിമരുന്നുമായി യുകെ യുവതി ശ്രീലങ്കയിൽ അറസ്റ്റിൽ

മനുഷ്യന്റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരക സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച 21-കാരിയായ ബ്രീട്ടീഷ് യുവതി പിടിയിലായി. മുന്‍ വിമാന ജീവനക്കാരി കൂടിയായ ഷാര്‍ലറ്റ് മേ ലീയാണ് ശ്രീലങ്കയിലാണ് പിടിയിലായത്. സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് 45 കിലോയോളം സ്യൂട്ട്കേസുകളില്‍ നിറച്ചാണ് കൊണ്ടുവന്നിരുന്നത്.

ഈ മാസം ആദ്യത്തില്‍ കൊളംബോ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതാണ് മനുഷ്യ അസ്ഥികള്‍കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് എന്നാണ് വിവരം.

ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താന്‍ അറിയാതെയാണ് തന്റെ പെട്ടികളില്‍ ഒളിപ്പിച്ചതെന്നാണ് യുവതി അവകാശപ്പെടുന്നത്. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

‘ഇവര്‍ തായ്ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു, 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാല്‍ രാജ്യംവിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂര്‍ വിമാനയാത്ര നടത്താന്‍ അവര്‍ തീരുമാനിച്ചു’. യുവതി അറിയാതെയാണ് ഇത് അവരുടെ ബാഗിൽ എത്തിയതെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.

ഇത്തരത്തിലുള്ള മയക്കുമരുന്ന് താന്‍ മുമ്പ് കണ്ടിട്ടേയില്ല. വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞപ്പോള്‍ ഇതൊന്നും അവര്‍ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയിലി മെയിലിനോട് പ്രതികരിച്ചു. സ്യൂട്ട്‌കേസില്‍ തന്റെ സാധനങ്ങള്‍ മാത്രമായിരിക്കും എന്നാണ് കരുതിയത് എന്ന് അവർ പറയുന്നു.

ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. പല തരം വിഷ വസ്തുക്കള്‍ക്കൂടി ചേര്‍ത്താന്‍ കുഷ് എന്ന് വിളിപ്പേരുള്ള ലഹരി വസ്തുനിര്‍മിക്കുന്നത്. ഇതിലെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്.

ലഹരി നിര്‍മാണത്തിനായി ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍വരെ നടന്നുവരികയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ഉപയോഗിച്ചാൽ ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന ലഹരി നല്‍കുമെന്നാണ് പറയുന്നത്. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ സമൂഹിക പ്രശ്‌നമായും മാറിയിട്ടുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു.

അതേസമയം, കൊളംബോ വിമാനത്താവളത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ്...

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; തലവേദനയ്ക്ക് ചികിത്സ തേടിയതായി കുടുംബം

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാസർകോട് ∙ അതീവ ദാരുണമായ ഒരു...

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ…

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ... ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ്...

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ കൊച്ചി: കൊച്ചിയിലെ സ്‌കൂളിൽ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

Related Articles

Popular Categories

spot_imgspot_img