പാലക്കാട്: വിവാഹത്തിന് ഒരു മാസം മുൻപ് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് കന്നിമാരി നന്ദിയോട് സ്വദേശി അബ്ദുൾറഹ്മാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി യാക്കരയിൽ വെച്ചാണ് അപകടമുണ്ടായത്.
വടക്കഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു അബ്ദുൾറഹ്മാൻ. ജോലി ചെയ്യുന്നിടത്തായിരുന്നു യുവാവ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. കാറിന് പിന്നിൽ ബൈക്കിടിക്കുകയായിരുന്നു.
കാർ റോഡിൽനിന്ന് തിരിഞ്ഞുപോകുന്നതിനിടെ, നിയന്ത്രണംവിട്ട ബൈക്ക് പിന്നിൽ വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മുന്നറിയിപ്പു ബോർഡുകളിലും ഫ്ളക്സ് ബോർഡിലും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അബ്ദുൾറഹ്മാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. വരുന്ന മേയ് 15-ന് ആണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.