കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊല്ലം പുത്തൂരിലാണ് അപകടമുണ്ടായത്. ഇടവട്ടം സ്വദേശി അഭിനവാണ് മരിച്ചത്.(Bike accident at kollam; plus two student died)
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഭിനവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നയുടൻ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.