ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. (Tragic Bike Accident in Alappuzha Leads to Infant’s Death)
മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം ഉണ്ടായത്. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More: ഒളിംപിക്‌സിന് ഒരുങ്ങി ഇന്ത്യ; പിവി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും
Read More: ദ്വിദിന റഷ്യന്‍ സന്ദര്‍ശനം; മോദി മോസ്ക്കോയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും
Read More: ശ്രീറാം വെങ്കിട്ടരാമനെ നീക്കി; നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി; പുതിയ നിയമനം നൽകിയില്ല