‘അനുമോൾ സൈക്കോയാണ്, കള്ളിയാണ്, എന്റെ സാധനങ്ങൾ മോഷ്ടിക്കുന്നു’; ബിഗ്‌ബോസ് വീട്ടിൽ പോര് മുറുകുന്നു

‘അനുമോൾ സൈക്കോയാണ്, കള്ളിയാണ്, എന്റെ സാധനങ്ങൾ മോഷ്ടിക്കുന്നു’; ബിഗ്‌ബോസ് വീട്ടിൽ പോര് മുറുകുന്നു

ബിഗ്‌ബോസ് വീട്ടിൽ പോര് മുറുകുകയാണ്. ഒരു വശത്ത് ജിസേലും മറുവശത്ത് അനുമോളുമാണ് ഉളളത്. ലിപ്സ്റ്റിക്കും ഫൗണ്ടേഷനും കൺസീലറുമൊക്കെയാണ് ബിഗ് ബോസ് വീട്ടിലെ ചൂടുളള തർക്ക വിഷയം. കൂടെ ബോഡി ഷെയിമിങ്ങും. ബിഗ് ബോസ് സീസൺ 7 രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി.

രോക്ഷാകുലയായ അനുമോൾ വഴക്ക് മൂത്ത് ശാരീരികമായി ഉപദ്രവിച്ചതായി ബിഗ് ബോസിനോട് ജിസേൽ പരാതി നൽകി. ഇതുവരെയുള്ള സീസണുകളിൽ കയ്യങ്കാളികൾ അരങ്ങേറിയിട്ടില്ല. എന്നാൽ സീസൺ 7 ൽ രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോൾ തന്നെ വീടിനുള്ളിൽ സ്ഥിതി വഷളായി.

അനുമോൾ തന്നെ അടിച്ചെന്നാണ് ജിസേൽ പറയുന്നത്. ശക്തമായി നടപടി എടുക്കണം എന്നും ജിസേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൗസിനുള്ളിലെ ഭൂരിഭാഗം മത്സരാർഥികളുടെ പിന്തുണയും ജിസേലിന് നേടാനായിട്ടുണ്ട്. ജിസേലിനെ അടിച്ചതിന്റെ പേരിൽ അനുമോൾ ഹൗസിൽ നിന്ന് പുറത്തേക്ക് പോകുമോ അതോ അനുമോൾക്ക് യെല്ലോ കാർഡ് ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

“അനുമോൾ കള്ളിയാണ്, എന്റെ സാധനങ്ങൾ മോഷ്ടിക്കുന്നു. എന്റെ സ്വകാര്യ സ്പേസായ ബെഡിലേക്കും അനുമതിയില്ലാതെ നോക്കുന്നു,” – ഇങ്ങനെയായിരുന്നു ജിസേലിന്റെ കുറ്റപ്പെടുത്തൽ. ആരോപണം കേട്ട അനുമോൾ നിയന്ത്രണം വിട്ട് ജിസേലിനോട് നേരിട്ട് ഏറ്റുമുട്ടി. വാക്കേറ്റത്തിനിടയിൽ അനുമോൾ കൈ ഉയർത്തിയെന്നും ജിസേൽ പിന്നീട് ബിഗ് ബോസിനോട് പരാതി നൽകി.

വിവാദം വഷളായതോടെ അനുമോൾ കണ്ണീരോടെ നിലത്ത് ഇരുന്നു കരഞ്ഞു. “ജിസേൽ എന്റെ ഉയരം പരിഹസിച്ചു, ബോഡി ഷെയിമിങ്ങാണ് നടന്നത്,” എന്നാണ് അനുമോളിന്റെ വാദം. എന്നാൽ ഹൗസിനുള്ളിലെ ഭൂരിഭാഗം മത്സരാർഥികൾ ജിസേലിന്റെ പക്ഷത്താണ്. ക്യാപ്റ്റനായ ഷാനവാസ് മാത്രമാണ് അനുമോളിനെ പിന്തുണച്ച് സംസാരിച്ചു.

ജിസേലിന്റെ ഗെയിമിനോട് മത്സരാർഥികൾക്കിടയിൽ നല്ല പിന്തുണ ലഭിക്കുന്നുവെന്നതാണ് ശ്രദ്ധേയമായത്. നിയമം ലംഘിച്ച് മേക്കപ്പ് വസ്തുക്കൾ ഉപയോഗിച്ചതിന് മോഹൻലാൽ കഴിഞ്ഞ ആഴ്ച തന്നെ ജിസേലിനെ മുന്നറിയിപ്പ് നൽകിയിരുന്നു. അനുമോൾ, ജിസേൽ ബാഗിൽ മേക്കപ്പ് സാധനങ്ങൾ ഒളിപ്പിക്കുന്നുവെന്ന് ആരോപിക്കുകയും അതിനാൽ ജിസേലിന്റെ വസ്തുക്കൾ പരിശോധിക്കുകയും ചെയ്തിരുന്നു.

“അനുമോൾ സൈക്കോയാണെന്നും, പുരുഷ മത്സരാർഥികളെയെല്ലാം തന്റെ പിന്നാലെ നടക്കാൻ അനുവദിക്കുന്നുവെന്നും” ജിസേലിന്റെ ആരോപണം. മറുവശത്ത്, “ജിസേലിന്റെ പിന്നാലെ വീടിലെ ഭൂരിഭാഗം ആൺ മത്സരാർഥികളും ഉണ്ടെന്നു” അനുമോൾ തുറന്നുപറഞ്ഞു.

ഈ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ബിഗ് ബോസ് അനുമോളിനെതിരെ കടുത്ത നടപടി എടുക്കുമോ, അല്ലെങ്കിൽ മുന്നറിയിപ്പ് (യെല്ലോ കാർഡ്) നൽകി മുന്നോട്ട് പോകുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ 7 നിർത്തിയോ? ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ? ഇന്നറിയാം

ബിഗ് ബോസ് സീസൺ 7 നിർത്തിയോ? ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ? ഇന്നറിയാം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് സീസൺ 7. ആരൊക്കെയാകും ഈ സീസണിൽ വീട്ടിലെ പിടിമുറുക്കാൻ പോകുന്നതെന്നും, എന്തൊക്കെ പുതുമകൾ ഉണ്ടാകുമെന്നുമെല്ലാം അറിയാൻ പ്രേക്ഷകർ തുടക്കം മുതൽ ആവേശത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രക്ഷേപണം ആരംഭിച്ച ഷോ, പ്രതീക്ഷിച്ചതുപോലെ തന്നെ ശക്തമായ മത്സരത്തോടെയാണ് മുന്നേറുന്നത്.

ഇന്നലെ നടന്ന ആദ്യ എവിക്ഷനിൽ, മുൻഷി രഞ്ജിത്താണ് വീട്ടിൽ നിന്ന് പുറത്തായത്. എന്നാൽ അതിനേക്കാൾ വലിയ ചർച്ചക്ക് വഴിയൊരുക്കിയത്, അന്നേ പുറത്തിറങ്ങിയ ബിഗ് ബോസ് പ്രൊമോയായിരുന്നു.

എന്നാൽ ഇന്നലെ പുറത്തുവന്ന ബിഗ്‌ബോസിന്റെ ഒരു പ്രൊമൊ പ്രേക്ഷകരെ ശരിക്കും കൺഫ്യുഷനിലാക്കിയിരിക്കുകയാണ്. ഇതൊരു പ്രധാന അറിയിപ്പാണ് എന്നാണ് ബിഗ് ബോസ് പ്രൊമൊയിൽ പറയുന്നത്. നിങ്ങളിൽ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.

സീസൺ സെവൻ ഇവിടെവെച്ച് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുന്നു. മത്സരാർഥികളെല്ലാം ലിവിംഗ് ഏരിയയിൽ ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് ബിഗ് ബോസ് എന്ന് ചിലർ ചോദിക്കുന്നതും കേൾക്കാം.

ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ, അല്ലെങ്കിൽ വാസ്തവത്തിൽ ഒരു ഇടവേളയാണോ എന്ന സംശയത്തിലാണ് ആരാധകർ. എന്തായാലും, സംഭവത്തിന്റെ യഥാർത്ഥ ചിത്രം അറിയാൻ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കേണ്ടതാണ്.

English Summary:

Bigg Boss Malayalam Season 7 heats up as Gizele and Anumol clash inside the house. From makeup controversies to body-shaming accusations, drama intensifies among contestants.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍ ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി...

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍ കോട്ടയം: റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

Related Articles

Popular Categories

spot_imgspot_img