ആറംഗ സംഘം കുട്ടിയെ ബന്ദിയാക്കി വീട്ടുകാരെ കത്തിമുനയിൽ നിർത്തി കവർച്ച നടത്തി. അശോക് ജയറാമും (35) ഭാര്യ ഉജ്ജ്വല (32)കു യും ഇവരുടെ മാതാപിതാക്കളും ചെറിയ മകനുമാണ് കവര്‍ച്ച നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറിയ സംഘം കവര്‍ച്ച നടത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടിയാണ് സംഘം കടന്നു കളഞ്ഞത്. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി മഹാരാഷ്ട്ര ഖേഡ് താലൂക്കിലെ ബാഹുല്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കയറിയ കൊള്ളക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെ കുത്തി പ്രരിക്കേല്‍പ്പിക്കുകയും ചെയ്തു. ഞായറാഴ്ച അശോകും ഭാര്യയും ശിവനേരി കോട്ട സന്ദർശിച്ച് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണ ശേഷം ഉറങ്ങാന്‍ കിടന്നു.
അർദ്ധരാത്രിയോടെ ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി. വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയെ ബന്ദിയാക്കി. തുടർന്ന് വീട്ടില്‍ നിന്ന് 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു.
തടയാന്‍ ശ്രമിച്ച ജയറാമിനേയും ഭാര്യയേയും ഇവര്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പ്രായമുള്ള മാതാപിതാക്കളെ അക്രമിച്ചു.