web analytics

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

ഭോപ്പാൽ:
മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് സഹോദരിമാർ അറസ്റ്റിലായി.

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിക്കുകയും നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്തെന്ന പരാതിയിലാണ് അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാർക്കെതിരെ പൊലീസ് കേസെടുത്തത്.

കേസിലെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. തട്ടിപ്പിനിരയായ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ജോലി നൽകാമെന്ന പേരിൽ യുവതികളെ സമീപിക്കുകയും പിന്നീട് പാർട്ടികളിലും പമ്പുകളിലും എത്തിച്ച് സമ്പന്നരായ പുരുഷന്മാരുമായി ഇടപഴകാൻ നിർബന്ധിക്കുകയുമായിരുന്നു. യുവതികൾക്ക് ലഹരിമരുന്ന് നൽകിയിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.

പരാതിക്കാരിൽ ഒരാൾ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ മുംഗേലി ജില്ലയിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ്.

2025 ഡിസംബറിൽ ജോലിക്കെന്ന വ്യാജേന ഇവരെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ടുപോയി അമ്രീന്റെ ബന്ധുവായ യാസിർ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

മറ്റൊരു പരാതിക്കാരി അമ്രീന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയാണ്. ഇവരെ ചന്ദൻ യാദവ് പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നുമാണ് പരാതി. മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. ഇത് അന്തർസംസ്ഥാന ശൃംഖലയാണോയെന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary

Two sisters were arrested in Bhopal, Madhya Pradesh, for allegedly running a sex racket by luring economically vulnerable women with job offers, forcing religious conversion, and subjecting them to sexual exploitation. A male accomplice was also arrested, while three other suspects are absconding. Police are probing whether the gang is part of an inter-state network.

bhopal-sex-racket-two-sisters-arrested-forced-conversion-job-scam

Bhopal sex racket, Madhya Pradesh crime news, forced religious conversion case, job offer scam, women trafficking case, inter state crime network, police investigation

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

Related Articles

Popular Categories

spot_imgspot_img