web analytics

സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം

മോഡലിനെ കാമുകൻ കൊന്ന തോ?

സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചു പോയ 27 കാരിയായ മോഡൽ ഖുശ്ബു അഹിർവാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.

മോഡലിന്റെ മരണത്തിൽ കൊലപാതക സംശയം ഉയരുന്നതിനിടെ, ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അഹിർവാർ ആശുപത്രിക്കു പുറത്ത് പൊട്ടിക്കരഞ്ഞു.

“മകളുടെ ശരീരത്തിൽ എല്ലായിടത്തും അടി കൊണ്ടപ്പാടുകളുണ്ട്, മുഖം വീർത്ത നിലയിലായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നുറപ്പാണ്,” എന്നാണ് അമ്മയുടെ വേദനാഭരിതമായ ആരോപണം.

ഖാസിം എന്ന വ്യക്തിയുമായാണ് ഖുശ്ബു ലിവ് ഇൻ ബന്ധത്തിലിരുന്നത്.

സംഭവത്തിന് മൂന്ന് ദിവസം മുൻപ് ഖാസിം വിളിച്ച് “താനൊരു ഇതരമതസ്ഥൻ ആണെന്നും ഖുശ്ബുവിനെ ഉജ്ജയിനിയിലേക്ക് കൊണ്ടുപോകുകയാണെന്നും” അമ്മയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതിനുശേഷം കുടുംബത്തിന് ഖുശ്ബുവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.

സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള വളർന്നുവരുന്ന മോഡലായിരുന്ന ഖുശ്ബു.

നിരവധി ബ്രാൻഡുകളുടെ മോഡലായും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഖുശ്ബുവിന്റെ ശരീരത്തിൽ ഉണ്ടായ പരിക്കുകൾ ലൈംഗിക അതിക്രമത്തിന്റേയും മർദ്ദനത്തിന്റേയും ലക്ഷണങ്ങൾ കാണിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സമഗ്ര അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

English Summary:

A 27-year-old model, Khushbu Ahirwar, was found dead under mysterious circumstances at a private hospital in Sehore, Madhya Pradesh. Her mother alleged that Khushbu was brutally assaulted and strangled to death by her live-in partner, Qasim, who later abandoned her. Police suspect sexual assault and have initiated a detailed investigation following the autopsy report.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

മുട്ടക്കറിയുടെ വിലയെ ചൊല്ലി ഹോട്ടലിൽ സംഘർഷം; ഉടമയെയും ജീവനക്കാരെയും മർദിച്ച രണ്ട് പേർ അറസ്റ്റിൽ

മുട്ടക്കറിയുടെ വിലയെ ചൊല്ലി ഹോട്ടലിൽ സംഘർഷം; ഉടമയെയും ജീവനക്കാരെയും മർദിച്ച രണ്ട്...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി തൃശൂര്‍: ശബരിമല വ്രതകാലത്ത് കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ...

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ്

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ് താമര, അരിവാൾ,...

കേരളം വീണ്ടും ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനമായി; “ഈസ് ഓഫ് ഡൂയിങ് ബിസിനസ്” റാങ്കിങ്ങില്‍ തുടർച്ചയായി ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാം...

Related Articles

Popular Categories

spot_imgspot_img