ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം
ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം കൊള്ളയടിക്കാൻ ശ്രമം ബംഗളൂരുവിലെ സുദ്ദഗുണ്ടേപാളയത്തിലെ പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിൽ ആണ് സംഭവം നടന്നത്.
കെട്ടിടത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ യുവതി താമസിക്കുന്ന സ്ഥലത്തേക്ക് കയറുന്നതും കുറച്ചുസമയത്തിനുശേഷം ഇയാളെ യുവതി ഓടിച്ചു വിടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന യുവതിയുടെ മുറിയിലേക്ക് പ്രതി പ്രവേശിച്ചത് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങളിൽ, പ്രതി മുറിയിലേക്ക് കടന്ന് വരുന്നതും, കുറച്ചു സമയത്തിനുശേഷം യുവതി പ്രതിയെ പിന്തുടർന്ന് ഓടിക്കുന്നതും കാണാം.
സംഭവം ഇങ്ങനെ
യുവതി പൊലീസിനോട് പറഞ്ഞത് പ്രകാരം, ആദ്യം പ്രതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ്. എന്നാൽ യുവതി ധൈര്യത്തോടെ പ്രതിരോധിച്ചതിനെ തുടർന്ന്, പ്രതി പദ്ധതിയിൽ നിന്ന് പിന്തിരിഞ്ഞു.
തുടർന്ന്, മുറിയിൽ ഉണ്ടായിരുന്ന 2,500 രൂപ കൈക്കലാക്കി ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ തടയാൻ യുവതി പുറകെ ഓടിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.
പോലീസ് നടപടി
സംഭവത്തെത്തുടർന്ന് സുദ്ദഗുണ്ടേപാളയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ, സമീപവാസികളുടെ മൊഴികൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തുടങ്ങി വിവിധ തെളിവുകൾ പൊലീസ് പരിശോധിച്ചുവരുന്നു. പ്രതിക്കെതിരെ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും കവർച്ചക്കും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് ചുമത്താനാണ് തീരുമാനം.
മുൻപുണ്ടായ സമാന സംഭവം
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കഴിഞ്ഞ മാസവും ബംഗളൂരുവിൽ സമാനമായൊരു സംഭവം നടന്നിരുന്നു. അന്ന് ഒരു കോളേജ് വിദ്യാർത്ഥിനി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
വിദ്യാർത്ഥിനി താമസിച്ചിരുന്ന ഹോസ്റ്റൽ ഉടമയായ അഷ്റഫ് തന്നെയാണ് പ്രതി. രാത്രി വൈകി വിദ്യാർത്ഥിനിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
സുരക്ഷയെ ചുറ്റിപ്പറ്റിയ ആശങ്ക
ഈ സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നത്, ബംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് അക്കോമഡേഷനുകളുടെ സുരക്ഷയെ ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.
സാമൂഹിക പ്രവർത്തകരും വനിതാ സംഘടനകളും ആരോപിക്കുന്നത്, പല PG കെട്ടിടങ്ങളിലും സുരക്ഷാ ജീവനക്കാരോ, നിയന്ത്രിത പ്രവേശന സംവിധാനങ്ങളോ, ആവശ്യമായ സിസിടിവി ക്യാമറകളോ ഇല്ലെന്നാണ്.
പല PGകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് യുവതികളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നതായി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സർക്കാർ തലത്തിൽ സുരക്ഷാ പരിശോധനകളും, പൊലീസ് കർശനമായ നിരീക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിലൂടെയും ഉയർന്നിട്ടുണ്ട്.
പോലീസ് അധികൃതർ അറിയിപ്പ് പ്രകാരം നഗരത്തിൽ PG താമസസ്ഥലങ്ങൾ നടത്തുന്ന ഉടമകൾക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി.
English Summary:
Bengaluru PG accommodation incident shocks city: Man attempts to molest sleeping woman, steals ₹2,500 before fleeing. Police investigation underway with CCTV footage as key evidence.