മുഷിഞ്ഞ വസ്ത്രം ധരിച്ച കർഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ; വൻ പ്രതിഷേധം: വൈറൽ വീഡിയോ

ബംഗളുരു രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി യാത്ര നിഷേധിച്ചു. മുണ്ടും വെള്ള ഷർട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു കര്‍ഷകനെത്തിയത്. ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി ചെക്ക് പോയിൻ്റിൽ ഹിന്ദി സംസാരിക്കുന്ന കർഷകനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സംഭവത്തിൽ വൻപ്രതിഷേധം ഉയർന്നതോടെ കരണക്കരാനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.

കർഷകനെ തടഞ്ഞതിൻ്റെ കാരണം ഉദ്യോഗസ്ഥർ വിശദീകരിക്കാത്തതിനെ തുടർന്ന് മറ്റ് യാത്രക്കാർ രംഗത്തെത്തി.
എന്തിനാണ് കർഷകനെ തടഞ്ഞതെന്ന് ചോദിച്ച് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് കയർത്തു. ഡ്രസ്സ് കോഡ് പാലിക്കാൻ ഇത് വിവഐപി സർവീസ് അല്ല, പബ്ലിക് ട്രാൻസ്പോർട്ട് ആണെന്നും യാത്രക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ് എന്നും കര്‍ഷകന്‍ ടിക്കറ്റ് എടുത്താണ് യാത്രയ്‌ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു. സഹ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ കർഷകനെ മെട്രോയിൽ കയറ്റി. സംഭവം വലിയ വിവാദമായതോടെ ഒരു സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Read Also: നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ പൊരിഞ്ഞ അടി; ഒരാൾ കൊല്ലപ്പെട്ടു; ഒരാളെ കടലിൽ കാണാതായി

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img