റോയൽ ചലഞ്ചേഴ്‌സ് ശരിക്കും റോയലാണെന്നു തെളിയിച്ച പോരാട്ടം. ധരംശാലയില്‍ 60 റൺസ് വിജയവുമായി കോഹ്‌ലിയുടെ ബെംഗളൂരു കത്തിക്കയറിയപ്പോൾ ചിറകു കരിഞ്ഞു വീണത് പഞ്ചാബിന്റെ പ്ലെ ഓഫ് സ്വപ്‌നങ്ങൾ. മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. ആര്‍സിബി മുന്നോട്ടുവച്ച`242 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അക്കൗണ്ടിൽ ചേർത്തു. ജയത്തോടെ ആര്‍സിബി പേ ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്തി.
ആര്‍സിബിയുടെ തുടക്കം പതിഞ്ഞതായിരുന്നു. 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വില്‍ ജാക്‌സ് (12) എന്നിവർ കൂടാരം കയറി. പിന്നീടുവന്ന കോലി – രജത് സഖ്യമാണ് ആര്‍സിബിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയതോടെ ബംഗളുരു ട്രാക്കിലായി. 18-ാം ഓവറില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ കോലി വീണു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) അവസാന ഭാഗം ഗംഭീരമാക്കി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിംഗ് (37), ജോണി ബെയര്‍സ്‌റ്റോ (27), സാം കറന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.