യൂറോ കപ്പിൽ തിരിച്ചുവരവിന്റെ ചരിത്രം എഴുതി ബെൽജിയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ച് ബെൽജിയം യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.Belgium made history by returning to the Euro Cup
ഏറെ പ്രതീക്ഷകളോടെ എത്തിയ ടീം ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു. സ്ലൊവാക്യയോടാണ് തങ്ങളുടെ ആദ്യ മത്സരത്തിൽ ബെൽജിയം പരാജയപ്പെട്ടത്.
ബെൽജിയത്തിന്റെ ജയത്തോടെ ഗ്രൂപ്പ് ഇയിൽ കാര്യങ്ങൾ സങ്കീർണമായി. ബെൽജിയത്തിനും രണ്ടാമതുള്ള റൊമാനിയക്കും മൂന്നാമതുള്ള സ്ലൊവാക്യയ്ക്കും മൂന്നു പോയന്റ് വീതമാണുള്ളത്. ഇതോടെ പ്രീ ക്വാർട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാൻ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങൾ വരെ കാത്തിരിക്കണം.
കളിയാരംഭിച്ച് 75-ാം സെക്കൻഡിൽ തന്നെ യോരി ടിയെൽമാൻസിലൂടെ ബെൽജിയം മുന്നിലെത്തി. ബെൽജിയത്തിന്റെ മുന്നേറ്റത്തിനൊടുവിൽ ബോക്സിൽ നിന്ന് വെളിയിലേക്ക് റൊമേലു ലുക്കാക്കു നൽകിയ പന്ത് കിടിലൻ ഷോട്ടിലൂടെ ടിയെൽമാൻസ് വലയിലെത്തിക്കുകയായിരുന്നു. പരിക്കിനു ശേഷം മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ തന്നെ സ്കോർ ചെയ്യാൻ താരത്തിനായി.
കളിയിൽ താളം കണ്ടെത്തും മുമ്പ് ഗോൾ വീണത് പക്ഷേ റൊമാനിയൻ താരങ്ങളെ തളർത്തിയില്ല. നാലാം മിനിറ്റിൽ തന്നെ അവർ ഗോൾ തിരിച്ചടിക്കുന്നതിന്റെ വക്കിലെത്തി.
എന്നാൽ ഡെനിസ് ഡ്രാഗുസിന്റെ ഹെഡർ ബെൽജിയം ഗോളി കോവെൻ കാസ്റ്റീൽസ് രക്ഷപ്പെടുത്തി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ലുക്കാക്കു അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതും ആദ്യ പകുതിയിൽ കാണാനായി.
ആദ്യ വിസില്‍ മുതല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഹൈ പ്രെസിങ് ഗെയിമാണ് ബെല്‍ജിയം കാഴ്ചവച്ചത്. പരാജയഭാരം രണ്ടു ഗോളിലൊതുക്കിയതിനു ഗോള്‍കീപ്പര്‍ ഫ്‌ളോറിന്‍ നിറ്റയോടാണ് റുമാനിയ കടപ്പെട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ ചില തകര്‍പ്പന്‍ സേവുകള്‍ ബെല്‍ജിത്തിന്റെ ഗോളുകള്‍ രണ്ടിലൊതുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റുമാനിയയെ ബാക്ക്ഫൂട്ടിലാക്കാന്‍ ബെല്‍ജിയത്തിനു സാധിച്ചു. ഒരു താഴ്ന്ന ഡ്രൈവിലൂടെയായിരുന്നു താരം വല കുലുക്കിയത്.
ഈ ഗോളിനു ശേഷം കളിയുടെ നിയന്ത്രണമേറ്റെടുത്ത ബെല്‍ജിയം എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അതു നിഷേധിക്കപ്പെട്ടു.
ഡിബ്രൂയ്‌നയുടെ പാസില്‍ പാസില്‍ നിന്നും അദ്ദേഹം നേടിയ ഗോള്‍ ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് വാര്‍ കാരണം അദ്ദേഹത്തിനു ഗോള്‍ ലഭിക്കാതെ പോയത്. സ്ലൊവാക്യയുമായുള്ള ആദ്യ കളിയില്‍ വാര്‍ കാരണം രണ്ടു ഗോളുകളാണ് ലുക്കാക്കുവിനു നിഷേധിക്കപ്പെട്ടത്