നിരന്തര ആക്രമണം അവസാനം വരെ ചെറുത്തു; ഒടുവിൽ 85ാം മിനിറ്റിൽ വെട്രോഗൻ അടിച്ച സെൽഫ് ഗോളിൽ ബെൽജിയം വീണു; ക്വാർട്ടറിലേക്ക് ഇടിച്ചുകയറി ഫ്രാൻസ്

ഡ്യൂസൽഡോർഫ്: യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു. ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക് ഇടിച്ചുകയറി.Belgium fell in the Euro Cup prequarters

85ാം മിനിറ്റിൽ ബെൽജിയം ഡിഫൻഡർ വെട്രോഗന്റെ കാലിലൂടെ പിറന്ന സെൽഫ്ഗോളാണ് ഫ്രാൻസിനെ ജയിപ്പിച്ചത്.

ലോക റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം എന്നനിലയിൽ തീപാറുമെന്നുറപ്പായിരുന്ന മത്സരത്തിൽ ബെൽജിയത്തിന് മേൽ തുടക്കം മുതൽ ഫ്രാൻസിന് തന്നെയായിരുന്നു മുൻതൂക്കം.

സൂപ്പർതാരം കിലിയൻ എംബാപ്പെയും മാർകസ് തുറാമും അ​േൻറാണിയോ ഗ്രീസ്മാനും നയിച്ച ഫ്രഞ്ച് മുന്നേറ്റ നിര ബെൽജിയം ഗോൾ മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ആദ്യ പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് ഫ്രാൻസായിരുന്നു. ഇടതു വിങ്ങിൽ കിലിയൻ എംബപെയും വലതു വിങ്ങിൽ അന്റോയ്ൻ ഗ്രീസ്മാനും ഇടതടവില്ലാതെ ബൽജിയൻ പെനൽറ്റി ഏരിയയിലേക്ക് പന്തുകൾ എത്തിച്ചു നൽകിയെങ്കിലും ലക്ഷ്യം കാണാൻ മാർക്കസ് തുറാമിന് സാധിച്ചില്ല.

തുടക്കത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലേക്കു മാറിയ ബൽജിയൻ ക്യാപ്റ്റൻ കെവിൻ ഡിബ്രുയ്നെയുടെ കൃത്യമായ ഇടപെടലാണ് ഫ്രാൻസിന്റെ പല മുന്നേറ്റങ്ങളും ചെറുത്തത്.

പിന്നാലെ കളി ഫ്രാൻസിന്റെ ഹാഫിലേക്കു മാറ്റിയ ഡിബ്രുയ്നെ ബൽജിയൻ കൗണ്ടറുകൾക്ക് ചുക്കാൻ പിടിച്ചു. പ്രധാന സ്ട്രൈക്കറായ റൊമേലു ലുക്കാക്കു ആദ്യ പകുതിയിൽ നിറംമങ്ങിയെങ്കിലും ഇടതു വിങ്ങിൽ പറന്നുകളിച്ച ജെറമി ഡോക്കു ഫ്രാൻസിന് അടിക്കടി ഭീഷണി ഉയർത്തി.

ഇതിനിടെ ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങിയ ഡിബ്രുയ്നെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെന്യാൻ തടുത്തിട്ടില്ലായിരുന്നെങ്കിൽ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കാൻ ബൽജിയത്തിന് സാധിക്കുമായിരുന്നു.

രണ്ടാം പകുതിയിൽ ബൽജിയം പ്രതിരോധത്തിലേക്ക് വലിഞ്ഞു. എംബപെയുടെ ഒറ്റയാൾ മുന്നേറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ബൽജിയം പോസ്റ്റിൽ കാര്യമായ സമ്മർദമുണ്ടാക്കാൻ ഫ്രാൻസിന് സാധിച്ചില്ല.

ഇതിനിടെ സ്വന്തം ഹാഫിൽ‌ നിന്നു ലഭിച്ച പന്തുമായി ഫ്രാൻസ് ഗോൾമുഖത്തേക്ക് കുതിച്ചെത്തിയ ഡിബ്രുയ്നെ, പെനൽറ്റി ഏരിയയ്ക്ക് അകത്തേക്ക് നീട്ടിനൽകിയ പന്ത് യാനിക് കരാസ്കോയുടെ കാലിലെത്തി.

എന്നാൽ ഗോളെന്നുറച്ച കരാസ്കോയുടെ ഷോട്ട് സ്ലൈഡിങ് ക്ലിയറൻസിലൂടെ തട്ടിയകറ്റിയ തിയോ ഹെർണാണ്ടസ് ഫ്രാൻസിന്റെ രക്ഷകനായി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ...

Related Articles

Popular Categories

spot_imgspot_img