2.81 ലക്ഷം രൂപ വരെ ശമ്പളം ; ജോലി നേടി ബെൽജിയത്തിലേക്ക് പറക്കാം ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് മുഖേന വിദേശത്തേക്ക് വീണ്ടുമൊരു റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. നഴ്‌സുമാർക്കായി നടത്തുന്ന പുതിയ റിക്രൂട്ട്‌മെന്റിലൂടെ 60 ഓളം ഉദ്യോഗാർഥികൾക്ക് ജോലി നൽകലാണ് ലക്ഷ്യം വെക്കുന്നത്.

നഴ്‌സിങ്ങിൽ ഡിപ്ലോമ/ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. IELTS/ OET പരീക്ഷയിൽ 6.0/C+ ഉള്ളവരെയാണ് പരിഗണിക്കുക. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനവും നൽകും. ജൂലായിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാം.

പരിശീലനകാലത്ത് 15000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവ സൗജന്യമാണ്. ബയോഡാറ്റ, IELTS/OET സ്‌കോർ ഷീറ്റ്, പാസ്‌പോർട്ട് കോപ്പി എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5 ആണ്.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 2180 മുതൽ 3140 യൂറോ വരെ ശമ്പളമായി ലഭിക്കും. (1.9 ലക്ഷം മുതൽ 2.81 ലക്ഷം രൂപ വരെ). ആദ്യ വർഷത്തിന് ശേഷം ഹോളിഡേ അവധികൾ ലഭിക്കും. മുഴുവൻ സമയ നഴ്‌സുമാർക്ക് ആഴ്ച്ചയിൽ 38 മണിക്കൂർ ജോലിയാണ് ഉണ്ടാവുക.ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും https://odepc.kerala.gov.in/aurora സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45/, MOB: 77364 96574.

Read Also : പ്രധാനമന്ത്രി തലസ്ഥാനത്ത്; ഗഗന്‍യാൻ യാത്രികരായ മലയാളികൾ ആരെന്ന് ഉടനറിയാം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img