തിരുവനന്തപുരം: വരും മണിക്കൂറിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. തൃശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
തൃശൂർ ജില്ലയിൽ രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നഗരപ്രദേശവും ഗ്രാമ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. വീടുകളിലും ആശുപത്രികളിലും വെള്ളം കയറി. ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് മണ്ണിടിച്ചിലും ഇടുക്കിയിൽ ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു.