ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിക്കിടെ എം.പിക്കും പ്രവർത്തകർക്കുമെതിരെ തേനീച്ചകളുടെ കൂട്ട ആക്രമണം. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.. ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു . ആക്രമണത്തെ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാർ വിവിധ ദിശകളിലേക്ക് ഓടാൻ തുടങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിൽ രണ്ട് തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി അസ്വസ്ഥതയുണ്ടാക്കിയതിനെ തുടർന്ന് തേനീച്ചകൾ പ്രതിഷേധക്കാരെ ആക്രമിച്ചു. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി”- മുനിസ്വാമി എം.പി പറഞ്ഞു.അതേസമയം തേനീച്ച ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭരണ മന്ദിരത്തിന്റെ മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം
വേനൽച്ചൂടിൽ മലയാളി കുടിച്ചു തീർത്തത് 100 കോടി രൂപയുടെ കുപ്പിവെള്ളം