ഉറപ്പിച്ചു; വൻ മതിൽ ഒഴിയും; പകരം ആര്?

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ല. ദ്രാവിഡിന്റെ രണ്ടാം ടേം ലോകകപ്പോടെ അവസാനിക്കുകയാണ്. സ്ഥാനത്ത് തുടരാനുള്ള താല്‍പ്പര്യവും അദ്ദേഹം അറിയിച്ചിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അപേക്ഷ ക്ഷണിക്കും. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് സാധിക്കും. മൂന്ന് വര്‍ഷത്തേക്ക് ഒരു ദീര്‍ഘകാല പരിശീലകനെ തിരയുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അടുത്ത ഐസിസി ഇവന്റായ ടി20 ലോകകപ്പ് വരെ തുടരാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചിരുന്നു. ദ്രാവിഡ് ആദ്യമായി 2021 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിനായി. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് ഫൈനലിലെത്തിയെങ്കിലും അവിടെ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

2026 ല്‍ ടി20 ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. 2025 ജൂണിലും 2027ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഉണ്ട്. ഈ ചാംപ്യന്‍ഷിപ്പുകള്‍ക്കൊപ്പം ഉഭയകക്ഷി പരമ്പരകളുമുള്ളതിനാല്‍ ജോലിഭാരം കുറയ്ക്കാന്‍ സ്പ്ലിറ്റ് കോച്ചിംഗ് എന്ന ആശയമാണ് ബിസിസിഐയുടെ മനസിലുള്ളത്. അങ്ങനെയെങ്കില്‍ വിവിധ ഫോര്‍മാറ്റുകള്‍ക്ക് പ്രത്യേകം പരിശീലകര്‍ വരും. 2014-ല്‍ ഡങ്കന്‍ ഫ്‌ലെച്ചര്‍ പോയതിന് ശേഷം ഇന്ത്യക്ക് ഒരു വിദേശ പരിശീലകന്‍ ഉണ്ടായിട്ടില്ല. ഒരു വിദേശ പ്രൊഫഷണലിനെ റിക്രൂട്ട് ചെയ്യാനുള്ള ആശയത്തോട് ബിസിസിഐക്ക് ഇപ്പോള്‍ തുറന്ന മനസാണുള്ളത്.

 

Read More: ദേ പുട്ട്…അതും വെറൈറ്റി രുചിയിൽ; കറി പോലും വേണ്ട; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

Read More: അങ്ങനെ ഞാനുള്ളപ്പോൾ നീ ഷൈൻ ചെയ്യണ്ടെന്ന് ഷൈൻ; ആലുവ അദ്വൈതാശ്രമത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ ചാക്കിലാക്കി അനിമൽ റെസ്ക്യൂവർ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img