web analytics

‘സിംഹത്തിന്റെ ശക്തിയുള്ള സെന്യാർ വരുന്നു’; പുതിയ ചുഴലിക്കാറ്റിൽ ജാഗ്രതാ മുന്നറിയിപ്പ്

‘സിംഹത്തിന്റെ ശക്തിയുള്ള സെന്യാർ വരുന്നു’; പുതിയ ചുഴലിക്കാറ്റിൽ ജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇത് ചുഴലിക്കാറ്റായി വളർന്നേക്കാമെന്ന മുന്നറിയിപ്പും നൽകി.

മലാക്ക കടലിടുക്കിന്റെ മദ്ധ്യഭാഗത്ത് നിലനിന്നിരുന്ന ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ നവംബർ 22-ന് മലാക്ക കടലിടുക്കിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു.

ഇത് നവംബർ 24 ഓടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ കൂടുതൽ ശക്തിപ്രാപിച്ച ന്യൂനമർദ്ദമായി മാറുമെന്നും ഐഎംഡി അറിയിച്ചു.

ഈ ദിശയിലായുള്ള സഞ്ചാരം തുടർന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കൂടുതൽ ശക്തിയോടെ മാറാൻ സാധ്യതയുണ്ട്.

നവംബർ 25 ഓടെ കൊമോറിൻ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്ക തീരങ്ങൾ എന്നിവിടങ്ങളിലും പുതിയ ന്യൂനമർദ്ദ രൂപീകരണ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യമുണ്ടെങ്കിൽ അതിന് ‘സെന്യാർ’ എന്ന പേരായിരിക്കും നൽകുക.

‘സിംഹം’ എന്നർത്ഥമുള്ള ഈ പേര് യുഎഇയുടെതാണ്. ഐഎംഡിയുടെ മാനദണ്ഡങ്ങൾ പ്രകാരം ചുഴലിക്കാറ്റ് ഉറപ്പാകുന്ന ഘട്ടത്തിലാണ് ഔദ്യോഗിക നാമകരണം നടത്തുക.

ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടു നവംബർ 25 വരെ ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനം ഒഴിവാക്കണമെന്ന് നിർദേശം.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കുള്ള മുന്നറിയിപ്പ് നവംബർ 28 വരെ നീട്ടിയിട്ടുണ്ട്.

English Summary

The India Meteorological Department (IMD) reports that a low-pressure area formed over the Bay of Bengal is intensifying and may develop into a cyclonic storm in the coming days. Originating over the Malacca Strait on November 22, the system is moving northwest and is expected to strengthen further over the southeast and later the southwest Bay of Bengal. If it intensifies into a cyclone, it will be named ‘Senyar’, a name contributed by the UAE meaning “lion.” Fishermen have been advised to avoid the Andaman Sea and southwest Bay of Bengal until November 25, with warnings for the southeast Bay extended until November 28.

bay-low-pressure-senyar-cyclone-alert-imd

Cyclone, IMD, Bay of Bengal, Low Pressure, Senyar, Weather Alert, Fishermen Warning, India Weather

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

Related Articles

Popular Categories

spot_imgspot_img