ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറി വവ്വാൽ
രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറിപ്പറ്റി വവ്വാൽ. ഒടുവിൽ പുറത്തെത്തിക്കാൻ ചെലവായത് ലക്ഷങ്ങൾ.
അരിസോണയിലെ ഒരു മലയിടുക്കില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയില്‍ 33 കാരിയായ എറിക്ക കാനിന്റെ ജീവിതത്തില്‍ തികച്ചും പ്രതീക്ഷിതമായ സംഭവമാണ് നേരിടേണ്ടി വന്നത്.
രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം.
ഫോട്ടോ എടുക്കുന്നതിനിടെ എറിക്കയെ വവ്വാലുകള്‍ ആക്രമിച്ചു.
ഒരു വവ്വാല്‍ പറന്നെത്തി അവളുടെ തലക്കും ക്യാമറയ്ക്കും മദ്ധ്യേ കുടുങ്ങി. ഭയന്നു നിലവിളിച്ചപ്പോള്‍ ആ വവ്വാല്‍ നേരെ എറിക്കയുടെ വായിലേക്ക് കയറുകയായിരുന്നു.
വവ്വാലുകള്‍ പലതരത്തിലുള്ള വൈറസുകളുടെ വാഹകരാണെന്ന് അറിയാമായതിനാല്‍, ഡോക്ടറായ എറിക്കയുടെ അച്ഛന്‍ ഉടന്‍ തന്നെ റാബീസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിച്ചു. അടുത്ത ദിനം തന്നെ എറിക്ക ചികിത്സ തേടി.
ബയോമെഡിക്കല്‍ എഞ്ചിനിയറായ എറിക്ക ജോലി ഉപേക്ഷിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു.
അതിനാലാണ് ചികിത്സാചെലവ് കുറയ്ക്കാനായി ഓണ്‍ലൈനായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ തീരുമാനിച്ചത്.
പിന്നീട് അവള്‍ അരിസോണ, മസാച്യുസെറ്റ്‌സ്, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
എങ്കിലും ചികിത്സയുടെ മൊത്തച്ചെലവ് എറിക്കയെ ഞെട്ടിച്ചു — ഏകദേശം 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ). ഇതിന്റെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് വഴി ലഭിച്ചില്ല.
മുന്‍ തൊഴിലുടമ ഇന്‍ഷുറന്‍സ് സഹായം നല്‍കാന്‍ വിസമ്മതിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇന്‍ഷുറന്‍സ് കമ്പനി ആദ്യത്തില്‍ ഒരു മാസം കഴിഞ്ഞ് തുക നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് ആ വാഗ്ദാനം പാലിച്ചില്ല.
നിരസിക്കപ്പെട്ട പെയ്മെന്റുകള്‍ക്കെതിരെ ഇപ്പോള്‍ എറിക്ക അപ്പീല്‍ നല്‍കാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.