കൊല്ലം: കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് സംഭവം.
ലഹരി ഉൽപ്പന്നങ്ങൾ കടത്തിയിരുന്ന വാഹനം അപകടമുണ്ടാക്കിയിരുന്നു. ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച ലഹരി സംഘം പിടിയിൽ
തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടു യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിൽ.
തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ ബ്രാഞ്ചംഗം സി.സി. സജിമോനെ ആക്രമിച്ച സംഭവത്തിൽ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ ടിബിൻ വർഗീസ് (32), ചുമത്ര കൊച്ചുപറമ്പിൽ വീട്ടിൽ ഷെമീർ (32) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.