ബാങ്ക് ഇടപാടുകാർ സൂക്ഷിക്കുക; ജൂണിൽ 10 ദിവസം ബാങ്ക് അവധി

ജൂൺ മാസത്തിലേക്ക് കടക്കുന്നതോടെ നടപ്പ് സാമ്പത്തിക വർഷത്തിലെ (2024 ഏപ്രിൽ – 2025 മാർച്ച്) ആദ്യ പാദത്തിന് തിരശീല വീഴും. ആദായ നികുതി സമർപ്പണം ഉൾപ്പെടെയുള്ള നിരവധി പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളൊക്കെ നിർവഹിക്കാൻ ശ്രദ്ധിക്കേണ്ട മാസമാണ് കടന്നുവരുന്നത്. അതിനാൽ തന്നെ ബാങ്കിങ് ഇടപാടുകളൊക്ക തടസ്സപ്പെടാതെ നോക്കേണ്ടതും അനിവാര്യമാണ്. ഈയൊരു പശ്ചാത്തലത്തിൽ 2024 ജൂൺ മാസക്കാലയളവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ബാധകമാകുന്ന അവധികളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ഏവർക്കും ഉപകാരപ്രദമാണ്.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾ പത്ത് ദിവസമാണ് ജൂണിൽ അടഞ്ഞ് കിടക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ച അവധിയും അടക്കമാണിത്. അഞ്ച് ഞായറാഴ്ചകളാണ് ജൂൺ മാസത്തിൽ ഉളളത്. വാരാന്ത്യ അവധിയടക്കം എട്ട് ​ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി.

ജൂൺ എട്ടിന് രണ്ടാം ശനിയാഴ്ചയും 22 ന് നാലാം ശനിയാഴ്ചയും കേരളത്തിൽ ബാങ്ക് അവധിയാണ്. ഞായറാഴ്ചയിലെ ബാങ്ക് അവധി 2, 9, 16, 23, 30 എന്നീ തീയതികളിലാണ്. ഇതു കൂടാതെ ജൂൺ 17 ന് ഈദുൽ ഫിത്തർ പ്രമാണിച്ച് കേരളത്തിൽ ബാങ്കുകൾ അവധി ആയിരിക്കും. ജൂൺ 15 ന് ശനിയാഴ്ച ബാങ്ക് അടച്ചാൽ 18 ന് ബുധനാഴ്ച ആയിരിക്കും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക.

ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോ​ഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.

 

 

Read More: എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികൾ ഒഴുകി; വീണ വിജയനെതിരെ വീണ്ടും ഷോൺ ജോർജ്, കൂടുതൽ കാര്യങ്ങൾ ഇന്ന് ഉച്ചയോടെ

Read More: ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; കാറിനുള്ളിൽ ‘ആവേശം സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ ഒരുക്കി സഞ്ജു ടെക്കി, നടപടിയുമായി ആർടിഒ

Read More: ‘ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ‘: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

Related Articles

Popular Categories

spot_imgspot_img