ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് 114 റണ്‍സ് വിയലക്ഷ്യം. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (46) മാത്രമാണ് തിളങ്ങിയത്.Bangladesh set a target of 114 runs against South Africa in T20 World Cup
നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 113 റണ്‍സ് സ്‌കോര്‍ ചെയ്തത്.
44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഹെയ്ന്റിച് ക്ലാസനാണ് ടോപ് സ്‌കോറര്‍.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു.
24 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാരാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടന്‍സിം ഹസന്‍ ഷാകിബാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക്(18), റീസ ഹെന്‍ഡ്രികസ്(0), എയ്ഡന്‍ മാര്‍ക്രം(4), സറ്റ്ബ്‌സ്(0) എന്നിവരാണ് പുറത്തായത്.
അഞ്ചാം വിക്കറ്റില്‍ ഹെയ്ന്റിച് ക്ലാസന്‍(44 പന്തില്‍ 46)- ഡേവിഡ് മില്ലര്‍(38 പന്തില്‍ 29) കൂട്ടുകെട്ടാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ബംഗ്ലാദേശിനായി ഹസന്‍ ഷാകിബ് മൂന്നും ടസ്‌കിന്‍ അഹമ്മദ് രണ്ടും റിഷാദ് ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മൂന്നാം ജയം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ക്ലിക്കാവാത്ത ബാറ്റിങ്ങ് നിരയാണ് ഇന്നും ബുദ്ധിമുട്ടി. ലങ്കയെ തോല്‍പിച്ചതിന്റെ കരുത്തിലാണ് ബംഗ്ലദേശ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ബംഗ്ലദേശ് രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ടിലേക്ക് മുന്നേറാനാകാന്‍ സാധ്യതയേറെയാണ്.