News4media TOP NEWS
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം

വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം

വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം
January 2, 2024

ഇന്ത്യയിലെ ടു വീലറുകളിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ചേതക്. പുതുവർഷത്തിൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹന നിർമാണ കമ്പനിയായ ബജാജ്. 2020ൽ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് പുറത്തിറക്കിയിരുന്നു. പിന്നാലെ നിരവധി അപ്‌ഡേറ്റുകളും മോഡലിന് കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലാണ് ചേതക്കിന്റെ പുതിയ ഇലക്ടിക് സ്കൂട്ടറുമായി ബജാജ് വിപണി വാഴാൻ എത്തുന്നത്. ജനുവരി ഒൻപതിന് സ്കൂട്ടർ ലോഞ്ച് ചെയ്യും.

ഇക്കഴിഞ്ഞ ഡിസംബറിൽ മിതമായ നിരക്കിൽ ചേതക്കിന്റെ അർബൻ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന് ചില പരിഷ്കാരങ്ങൾ വരുത്തിയാകും പുതിയ മോഡൽ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. പ്രകടനത്തിന്റെ കാര്യത്തിലും നിലവിലെ മോഡലിനെക്കാൾ ഒരുപടി മുകളിലാണ് പുതിയ ചേതക്. സവിശേഷതകളറിയാം.

> 3.2 കിലോവാട്ടുള്ള ബാറ്ററിയാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 127 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും പുതിയ മോഡലിനാകും. നേരത്തേയുണ്ടായിരുന്ന 2.88 കിലോവാട്ട് ബാറ്ററിയുടെ സ്ഥാനത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. പൂജ്യം മുതൽ 100 ശതമാനം വരെ ചാർജാകാൻ ഏകദേശം നാലര മണിക്കൂർ നേരമെടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

> ഇപ്പോഴുള്ള മോഡലിന്റെ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 63 കിലോമീറ്റർ ആയിരുന്നെങ്കിൽ പുതിയതിന് 73 കിലോമീറ്ററാണ്. കൂടാതെ വൃത്താകൃതിയിലുള്ള എൽ സി ഡി സ്‌ക്രീൻ മാറ്റി ടി എഫ് ടി സ്ക്രീനും ബജാജ് പുതിയ ചേതക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

> ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), റിമോട്ട് ലോക്ക്/അൺലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി,ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകളും ഇ-സ്‌കൂട്ടറിലുണ്ടാകും. ഒപ്പം സീറ്റിനടിയിലെ സ്റ്റോറേജ് കപ്പാസിറ്റിയും കൂടും. നിലവിൽ 18 ലിറ്ററായ സംഭരണശേഷി 21 ആയി ഉയരും.

 

Read Also: ഓലയുടെ കുതിപ്പിന് ബ്രേക്കിടാൻ ആതർ എനർജി; റോക്കറ്റ് സ്കൂട്ടർ ഉടനെത്തും

 

Related Articles
News4media
  • Automobile
  • Top News

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആദ്യമായി ഫൈവ് സ്റ്റാർ രക്ഷാ റേറ്റിംഗ് നേടി ഒരു മാരുതി സുസുക്കി കാർ !

News4media
  • Automobile
  • India
  • News

എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ...

News4media
  • Automobile
  • News

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

News4media
  • Automobile

മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരേ കുതിപ്പ് ; ഇലക്ട്രിക് റേഞ്ച് റോവറിനായി കാത്തിരിപ്പ്

News4media
  • Automobile

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി ഇ-ലൂണ എത്തുന്നു

News4media
  • Automobile

ഓലയുടെ കുതിപ്പിന് ബ്രേക്കിടാൻ ആതർ എനർജി; റോക്കറ്റ് സ്കൂട്ടർ ഉടനെത്തും

News4media
  • Automobile

കരുത്തൻ സിംഗിൾ-സിലിണ്ടർ എഞ്ചിനുമായി ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ

News4media
  • Automobile

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വമ്പൻ ഓഫറുകൾ കാത്തിരിക്കുന്നു

News4media
  • Automobile

സണ്ണി എന്നും സൂപ്പറാ സാറേ…

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]