സുകാന്ത് സുരേഷിന് ജാമ്യം

സുകാന്ത് സുരേഷിന് ജാമ്യം

കൊച്ചി: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.

ജാമ്യത്തിന്റെ നിബന്ധനകൾ:

വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തുനിന്ന് പുറത്തുപോകരുത്.

ഉപയോഗിക്കുന്ന ഫോൺ നമ്പറും താമസവിലാസവും ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കണം.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; തൊപ്പി സുരേഷിന് 20 വർഷം കഠിന തടവ്

കേസ് പശ്ചാത്തലം:


മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപമുള്ള റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് സ്വാഭാവികമരണമെന്ന് പൊലീസ് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് യുവതിയുടെ പിതാവ് ലൈംഗികചൂഷണ ആരോപണങ്ങളുമായി മുന്നോട്ട് വന്നു.

മകളുടെ മരണത്തിനു പിന്നിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണെന്ന് കുടുംബം ആരോപിച്ചു. തെളിവുകൾ സ്വീകരിച്ച പൊലിസ് പിന്നീട് ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ആദ്യം സുകാന്ത് ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു.

പ്രതിയും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചു:

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലായിരുന്നുവെന്നും, അന്വേഷണം പുരോഗമിച്ചിരിക്കുന്നതിനാൽ ഇനിയും കസ്റ്റഡിയിൽ നിർത്തേണ്ടതില്ലെന്നും സുകാന്ത് വാദിച്ചു.

എന്നാൽ, പ്രോസിക്യൂഷൻ: പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണെന്നും ഫലം ലഭിച്ച ശേഷം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, നേരത്തേ പ്രതി ഒളിവിൽ പോയിട്ടുണ്ട് എന്നതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വാദം.

തങ്ങൾ പ്രണയത്തിലായിരുന്നു എന്നും, വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും, അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സുകാന്ത് കോടതിയിൽ വാദിച്ചത്.

എന്നാൽ, സുകാന്തിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങൾ ഈ വാദത്തിന് വിരുദ്ധമായിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ പ്രതിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായും അറിയിച്ചു.

സുകാന്ത് വ്യാജ വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത് ഇതിനായിരുന്നോ?



തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ.

ഗർഭഛിദ്രത്തിനായി യുവതിയെ സുകാന്ത് ആശുപത്രിയിലെത്തിച്ചത് വ്യാജരേഖകൾ കാട്ടിയാണെന്നും പൊലീസ് കണ്ടെത്തി. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് ഹാജരാക്കിയത്.

ഇതിനു വേണ്ടി തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് യുവതിയുടെ വാടകമുറിയിൽ ഉണ്ടായിരുന്ന ബാ​ഗിൽ നിന്നു പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതിക്ക് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ തെളിവുകൾ യുവതിയുടെ കുടുംബം പൊലീസിന് കൈമാറി.

ഇക്കാര്യം തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗർഭഛിദ്രം നടന്നതായി സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരെ കേസെടുത്തത്.

​ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം.

യുവതിയുടെ അമ്മയോടാണ് വിവാഹത്തിന് താത്പര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.

യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. സുകാന്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Summary:
The Kerala High Court has granted bail to Sukant Suresh, the accused in the case related to the death of an Intelligence Bureau (IB) officer. Justice Bechu Kurian Thomas granted the bail, noting that the key stages of the investigation have been completed.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Related Articles

Popular Categories

spot_imgspot_img