ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്ക് തോൽവി. കർണാടകയിലെ ഹാസനിൽ നിന്നാണ് പ്രജ്വൽ ജനവിധി തേടിയത്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 30,000 കടന്നു.
ഏകദേശം 25 വർഷത്തിന് ശേഷമാണ് ഹാസൻ മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുന്നത് എന്ന പ്രത്യേകത കൂടി ഈ ജയത്തിനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിൻ്റെ പിതാവ് എച്ച്ഡി രേവണ്ണയോട് ഹോളനർസിപൂരിൽ നിന്ന് പരാജയപ്പെട്ട ആളാണ് ശ്രേയസ് പട്ടേൽ.
സ്ത്രീകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഹാസനിൽ ഉൾപ്പെടെ വിഷയം ആളിക്കത്തുകയും ചെയ്‌തിരുന്നു. ഇതുൾപ്പെടെ പ്രജ്വൽ രേവണ്ണയുടെ തോൽവിക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.
Read More: വീണ്ടും തരൂർ തന്നെയോ?; ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തുന്നു
Read More: ‘തൃശൂർ ഇങ്ങ് എടുത്തു’; നന്ദിപറയാൻ ഹെലികോപ്ടറില്‍ സുരേഷ് ഗോപി തൃശൂരിലേക്ക്