web analytics

ലോകത്തിലൂടെ ഏറ്റവും വലിയ ജീനോമുള്ള കുഞ്ഞൻ സസ്യത്തെ കണ്ടെത്തി ! DNA അഴിച്ചെടുത്താൽ സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാളും ഉയരം

ലോകത്തെ ഏറ്റവും വലിയ ജീനോം ഉള്ള ജീവിയായി പസഫിക് ദ്വീപിൽ വളരുന്ന ഒരു ഫേണിനെ കണ്ടെത്തി ഗവേഷകർ.
ഇതോടെ ഏറ്റവും വലിയ ജീനോമിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കപ്പെട്ടു. (ജീനോം എന്നത് ആ ജീവിയിൽ അതിൻ്റെ ഡിഎൻഎ ഉൾപ്പെടെയുള്ള ജനിതക വസ്തുക്കളുടെ സമ്പൂർണ്ണ കൂട്ടമാണ്. ) 160 ജിഗാബേസ് ജോഡികൾ ചേർന്ന ഒരു ജീനോമാന് ഈ സസ്യത്തിനുള്ളത്. . ജാപ്പനീസ് പൂച്ചെടിയായ പാരീസ് ജപ്പോണിക്കയായിരുന്നു കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ജീനോമുള്ള സസ്യം. ഇതിനേക്കാൾ 7 ശതമാനം കൂടുതലാണ് റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ എന്ന ഈ സസ്യം.ഏകദേശം 3.1 ഗിഗാബേസ് ജോഡികൾ ആണ് മനുഷ്യ ജീനോമിലുള്ളത്. മനുഷ്യ ജീനോം, ചുരുളഴിയുമ്പോൾ, ഏകദേശം ആറടി നീളം വരും.തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നതും സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതുമായ ഒരു ദ്വീപസമൂഹമായ ന്യൂ കാലിഡോണിയയിൽ മാത്രം കാണപ്പെടുന്നതാണ് റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ.

റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ എന്ന ഈ സസ്യം, അതിൻ്റെ കോശങ്ങളുടെ ന്യൂക്ലിയസിൽ മനുഷ്യരേക്കാൾ 50 മടങ്ങ് കൂടുതൽ ഡിഎൻഎ സംഭരിച്ചിരിക്കുന്നു. ഇതിന്റെ ഡിഎൻഎ 350 അടി വരെ നീളുമെന്ന് ശാസ്ത്രജ്ഞർ ഒരു പുതിയ പഠനത്തിൽ കണ്ടെത്തി. ഇതിന്റെ ഡിഎൻഎ പൂർണമായി അഴിച്ചെടുക്കുമ്പോൾ , സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാളും ലണ്ടനിലെ ബിഗ് ബെന്നിൻ്റെ ടവറിനെക്കാളും ഉയരത്തിലായിരിക്കും. എന്നാൽ, ഒരു വലിയ ജീനോം ഉള്ളത് പൊതുവെ ഒരു പോരായ്മയാണെന്ന് ശാസ്തജ്ഞർ വിശദീകരിച്ചു. നിങ്ങളുടെ ഡിഎൻഎ എത്രയധികം ഉണ്ടോ അത്രത്തോളം വലുതായിരിക്കണം നിങ്ങളുടെ കോശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ എന്നതാണ് പോരായ്മ.

മാത്രമല്ല, ഇത്രയും വലിയ അളവിലുള്ള ഡിഎൻഎ ട്രാൻസ്‌ക്രിപ്ഷൻ, ട്രാൻസ്‌ലേഷൻ പ്രക്രിയകളിലൂടെ കോപ്പി എടുത്ത് കോശങ്ങൾ വളരുന്നത് സങ്കീർണ്ണമായ പ്രവർത്തിയാണ്. അസാധാരണമാംവിധം വലിയ ജീനോമുകളുള്ള സസ്യങ്ങളിൽ, ഈ പ്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു. പകർത്തേണ്ട ജനിതക പദാർത്ഥങ്ങളുടെ വലിയ അളവ് വളർച്ചയ്ക്കും പുനരുൽപാദനത്തിനും ആവശ്യമായ കാലയളവ് കൂട്ടും. കണ്ടെത്തലുകൾ ഇന്ന് iScience ൽ പ്രസിദ്ധീകരിച്ചു .

Read also: ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധം; ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

തൊടുപുഴയിൽ വിനോദയാത്രയ്ക്കിടെ വൻ ദുരന്തം; 12 വയസ്സുകാരിക്ക് മിന്നലേറ്റത് അച്ഛന്റെ കൺമുന്നിൽ

തൊടുപുഴ: സന്തോഷം പങ്കിടാനെത്തിയ വിനോദയാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറി. തൊടുപുഴയിലെ...

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ദമ്പതികൾ

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന്...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ അന്വേഷണം മുറുകുന്നു

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ...

Related Articles

Popular Categories

spot_imgspot_img