web analytics

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്ഥിരീകരിച്ചു.

റിപ്പോർട്ട് ബോർഡ് പരിശോധിച്ചുവെന്നും അത് അന്തിമമല്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ മാസം 27ന് മുമ്പ് റിപ്പോർട്ടിൽ കൃത്യത വരുത്തുമെന്നും ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചതായും അറിയിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് വിശദമായി പരിശോധിച്ചത് ഇന്ന് മാത്രമാണെന്ന് ജയകുമാർ പറഞ്ഞു.

സമയപരിധി പാലിക്കേണ്ടതിനാൽ റിപ്പോർട്ട് അതേപടി സമർപ്പിക്കേണ്ടിവന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. ചില സംശയങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചതിനുശേഷമേ റിപ്പോർട്ട് അന്തിമമാക്കാൻ കഴിയൂ.

ഇത് ഓഡിറ്ററുടെ വീഴ്ചയല്ല, മറിച്ച് ആവശ്യമായ വിശദീകരണങ്ങൾ ലഭിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയശേഷം റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അറിയിച്ചു.

നന്ദഗോവിന്ദൻ ഭജൻസും ഭക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും പിഴവുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ലെന്നും മൊത്തച്ചെലവ് 4.99 കോടിയായി നിജപ്പെടുത്തുമെന്നും അറിയിച്ചു.

അദാനി ഗ്രൂപ്പിൽ നിന്ന് 3.85 കോടി രൂപ സ്പോൺസർഷിപ്പ് ലഭിക്കുമെന്നും, ബാക്കിയുള്ള 1.15 കോടി രൂപ നൽകാനുള്ള ബാധ്യത ഉണ്ടെന്നും പറഞ്ഞു.

ബോർഡ് സ്വന്തം ഫണ്ടിൽ നിന്ന് പണം ചെലവഴിക്കില്ലെന്നും, മുൻകൂട്ടി വാഗ്ദാനം ചെയ്ത മറ്റ് സ്പോൺസർമാരെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊരാലുങ്കൽ കമ്പനി 7 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവർ ഉപകരാർ നൽകിയാൽ അതിൽ തെറ്റില്ലെന്നും, ബില്ലുകൾ ലഭിച്ച ശേഷം വിലയിരുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

English Summary

Devaswom Board President K. Jayakumar admitted errors in the audit report of the Global Ayyappa Meet, stating it is not final and will be corrected before February 27 by a special task force. He said the report was submitted earlier only to meet deadlines and that discrepancies arose due to incomplete clarifications, not auditor fault. Total expenses will be capped at ₹4.99 crore, with ₹3.85 crore expected as sponsorship from Adani and the rest to be raised from other sponsors.

ayyappa-meet-audit-errors-devaswom-board

Ayyappa Sangamam, Devaswom Board, Audit Report, Kerala News, K Jayakumar, Temple Administration, Finance Audit

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img