web analytics

ഉദ്‌ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം; അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ വീഡിയോ വൈറൽ; നടപടിയുമായി ഇന്ത്യൻ റയിൽവേ

അയോധ്യ: ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമായ അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീനമായി കിടക്കുന്ന വീഡിയോ വൈറൽ. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ നടപടിയെടുത്തു. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്തത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും അയോദ്ധ്യ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനിടെ റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയത്.

@reality5473 എന്ന എക്സ് ഉപയോക്താവാണ് റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ പങ്കുവയ്ക്കൂ. പുതിയതായി പണിത രണ്ട് മാസം മുമ്പ് തുറന്ന് കൊടുത്ത അയോധ്യ സ്റ്റേഷന്‍റെ അവസ്ഥ.’ എന്ന് കുറിച്ച് കൊണ്ട് മൂന്ന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്, സ്റ്റേഷന്‍റെ പുറത്ത് നിന്നും ആരംഭിക്കുന്ന വീഡിയോ സ്റ്റേഷന്‍റെ അകത്തേക്ക് നീങ്ങുന്നു.

പുല്‍ത്തകിടിയില്‍ കിടന്നുറങ്ങുന്നവരെ കടന്ന് അകത്തേക്ക് പോകുമ്പോള്‍ ഓരോ മൂലയിലും കൂട്ടിയിട്ട നിലയില്‍ മാലിന്യ നിക്ഷേപങ്ങള്‍ കാണാം. വീഡിയോകള്‍ വളരെപെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ഒപ്പം നിരവധി പേര്‍ വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തു.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടപടിയുമായി റെയില്‍വേ രംഗത്തെത്തി. സ്റ്റേഷന്‍ വൃത്തിയാക്കാന്‍ കരാര്‍ എടുത്തയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കിയതായി റെയില്‍വേ അറിയിച്ചു. പിന്നലെ അണുവിമുക്തമാക്കിയ സ്റ്റേഷൻ പ്രദർശിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും ഡിആര്‍എമ്മം ലഖ്നൌവിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവെച്ചിട്ടുണ്ട്.

 

Read Also:വകുപ്പ് മന്ത്രിയുടെ നാട്ടുകാരൻ്റെ ഒരു തിണ്ണ മിടുക്കേ;വാളകം എം.എല്‍.എ.ജങ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷന്‍ എഴുതി വാട്‌സാപ്പില്‍ അയപ്പിച്ചു; കൈകാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന്റെ ഡ്രൈവർക്ക് എട്ടിൻ്റെ പണി നൽകി യാത്രക്കാരൻ

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

Related Articles

Popular Categories

spot_imgspot_img