അയോധ്യ കാത്തിരുന്ന മുഹൂർത്തമെത്തി. ആറുനാളത്തെ പ്രത്യേക ചടങ്ങുകളിലൂടെ കടന്നുപോയ ബാലരാമവിഗ്രഹത്തിന് ഇന്ന് ചൈതന്യം പകരും. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ. 12.20-ന് തുടങ്ങുന്ന ചടങ്ങുകൾ ഒരുമണിവരെ നീളും.121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തുന്നത്. പത്ത് മണി മുതൽ മംഗളധ്വനി, രണ്ട് മണിക്കൂർ നീളുന്ന വാദ്യഘോഷത്തോടെയുള്ള സംഗീതാർച്ചന എന്നിവ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാനച്ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം പുലർച്ചെ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങ് ‘അഭിജിത്ത്’ മുഹൂർത്തത്തിലാവും നടക്കുക. ചടങ്ങുകൾക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. 2.10-ന് പ്രധാനമന്ത്രി കുബേർതില സന്ദർശിക്കും. അമിത് ഷാ ബിർളാ മന്ദിർ സന്ദർശിക്കും.
ആത്മചേതനയുടെ മഹാപ്രകാശനമെന്ന് ചടങ്ങിനെ രാഷ്ട്രപതി ദ്രൗപതി മുർമു വിശേഷിപ്പിച്ചു. പ്രാണപ്രതിഷ്ഠ ചരിത്ര മുഹൂർത്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യത്തേയും സംസ്കാരത്തേയും സമ്പന്നമാക്കുമെന്നും വികസന യാത്രയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വിധി പറഞ്ഞ രണ്ട് ജഡ്മിർ ചടങ്ങിൽ പങ്കെടുക്കും. നാളെ മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
Read Also : തൃപ്പൂണിത്തുറയിൽ പ്ലാസ്റ്റിക് കവറിൽ അസ്ഥികൂടം കണ്ടെത്തി