ആലപ്പുഴ: ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയ നാലുപേർക്കെതിരെ കേസ്. ചെങ്ങന്നൂർ പാണ്ഡവർപാറയിലാണ് സംഭവം നടന്നത്. ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെയാണ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.(Avesham Model Birthday Party in Chenganoor)
നിരവധി കേസുകളിൽ പ്രതികളായവരാണ് ദൃശ്യത്തിലുള്ളത്. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. ഇന്നലെ പ്രതികളിൽ ഒരാളാണ് വീഡിയോ പങ്കുവച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ പൊലീസും സൈബർ സേനയും അന്വേഷണം ആരംഭിച്ചു.
Read Also: തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 7ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക്