web analytics

സിഎന്‍ജി കിട്ടാനില്ല; ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ; തലസ്ഥാനത്ത് ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് ഓട്ടോ തൊഴിലാളികളും വാഹന ഉടമകളും. ആവശ്യത്തിന് സിഎന്‍ജി എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ധന ക്ഷാമം രൂക്ഷമായതോടെ ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് ദുരിതത്തിലായത്.

തിരുവനന്തപുരം നഗരത്തിൽ ആയിരത്തിലധികം സിഎന്‍ജി ഓട്ടോകളാണ് സർവീസ് നടത്തുന്നത്. പുറമെ കാറുകളും ബസുകളുമുണ്ട്. ഇത്രയും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുള്ളത് സിഎന്‍ജി ലഭിക്കുന്ന അഞ്ചു പമ്പുകള്‍ മാത്രമാണ് തലസ്ഥാനത്ത് ഉള്ളത്. എന്നാൽ ഇവിടെ ആവശ്യത്തിനനുസരിച്ച് ഇന്ധനം ലഭിക്കുന്നുമില്ല. വാഹനപ്പെരുപ്പത്തിന് അനുസരിച്ച് ഇന്ധനം ലഭ്യമാക്കുക, പമ്പുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് ഈ ദുരിതത്തിന് പരിഹാരം.

പരിസ്ഥിതി സൗഹൃദം, പെട്രോള്‍ – ഡീസല്‍ വില വര്‍ധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാണ് പലരും സിഎന്‍ജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎന്‍ജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികള്‍. ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ മാത്രം മണിക്കൂറുകളാണ് കത്തിനിൽക്കുന്നത്. എന്നാൽ നീണ്ട വരി കടന്നെത്തുമ്പോഴേക്കും സ്റ്റോക്കും തീരുകയും ചെയ്യും.

 

Read Also: പോലീസ് വാഹനത്തിൽ തേങ്ങ കയറ്റിയ ഉദ്യോഗസ്ഥനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്; ഭാര്യയെ കൊണ്ടുവിടാനും ഔദ്യോഗിക വാഹനം; ഈ പോലീസുകാരെന്താ ഇങ്ങനെ

Read Also: 17കാരൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; മകന്റെ രക്ത സാംപിൾ മാറ്റി നൽകി, അമ്മ അറസ്റ്റിൽ

Read Also: അറേബ്യൻ മൈതാനത്ത് കണ്ണീരൊഴുക്കി റൊണാൾഡോ; അല്‍ നസറിന് സഡൻ ഡത്ത്; കിങ്‌സ് കപ്പില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img