കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ നടുറോഡിൽ ആക്രമിച്ചു മൂവർ സംഘം. പേഴും കവല സ്വദേശി സുനിൽകുമാരനാണ് ക്രൂര മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. റോഡിലിട്ട് അതിക്രൂരമായി തല്ലി ചതക്കുകയായിരുന്നു. ഇവർ തമ്മിൽ വസ്തു സംബന്ധിച്ച തർക്കം നിലനിന്നിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതേ തുടർന്ന് അയൽവാസികളായ ഇവർ തമ്മിൽ ഇന്നലെ രാവിലെ തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സുനിൽകുമാറുമായി രാവിലെ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വൈകിട്ട് കട്ടപ്പനയിൽ വച്ച് സംഘർഷം ഉണ്ടായതും സുനിൽകുമാറിനു മർദ്ദനമേറ്റതും. വിഷയത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.