ഡൽഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം. ഡൽഹിയിലെ വസതിക്ക് നേരെയാണ് ആക്രമണം നടന്നത്. ഒവൈസിയുടെ നെയിംബോർഡിൽ കറുത്ത മഷിയും ഇസ്രയേൽ അനുകൂല പോസ്റ്ററും പതിച്ചിട്ടുണ്ട്.(Attack against Asaduddin Owaisi’s Delhi residence)
അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഒവൈസിയുടെ പലസ്തീന്‍ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ‘ഐ സ്റ്റാൻഡ് വിത്ത് ഇസ്രയേൽ’ എന്ന ക്യാപ്ഷനോടുകൂടിയുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഒവൈസി പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്.
Read Also: കോഴിക്കോട് 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില അതീവ ഗുരുതരം
Read Also: കോഴിക്കോട് അജ്ഞാത സ്ഫോടനശബ്ദം; ആളുകൾ ഭീതിയിൽ; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
Read Also: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് അപകടം; 13 പേർക്ക് ദാരുണാന്ത്യം