ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്
കൊച്ചി: മലയാള വാർത്താ ചാനൽ (BARC) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഏഷ്യാനെറ്റ്, ഈ ആഴ്ചയിൽ 95 പോയിൻ്റ് നേടിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
15 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ റിപ്പോർട്ടർ ടിവി മൂന്നാം സ്ഥാനത്തേക്കാണ് വീണത്. റിപ്പോർട്ടർ 80 നേടിയപ്പോൾ 85 പോയിൻ്റ് പിടിച്ച 24 ന്യൂസ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
പതിവുപോലെ 44 പോയന്റുമായി മനോരമ നാലാം സ്ഥാനത്തും, 41 മാതൃഭൂമി അഞ്ചാം സ്ഥാനത്തും ഉണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെ പുറത്തുവന്ന ആഴ്ചയിലെ ബാർക്ക് റേറ്റിങ് പട്ടികയിലാണ് ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചടി നേരിട്ടത്.
ആരോഗ്യമേഖലയിലെ വീഴ്ചകൾ പുറത്തുവന്ന കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് ആഘോഷമാക്കിയ സർക്കാർ വിരുദ്ധ വാർത്തകളാണ് നഷ്ടപ്രതാപം തിരിച്ചുപിടിച്ചത്.
തൊട്ടുമുൻപത്തെ ആഴ്ചയിൽ നിലമ്പൂർ വോട്ടെണ്ണൽ ദിനത്തിൽ യൂട്യൂബ് വ്യൂസിൽ അടക്കം ഏഷ്യാനെറ്റിന് വൻ ഇടിവുണ്ടായിരുന്നു. വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത് 2,69,249 പേർ യൂട്യൂബിൽ റിപ്പോർട്ടർ ചാനൽ കണ്ടപ്പോൾ,
ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72,782 ആയിരുന്നു. അത് വലിയ തിരിച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്
കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തിൽ ഏറെക്കാലം ഒന്നാം സ്ഥാനത്ത്നിന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളേ ഇല്ലായിരുന്നു. എന്നാൽ സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് ആദ്യമായി ഇളക്കം തട്ടി.
റിപ്പോർട്ടർ ടിവിയാണ് ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്ത് തളളി ഒന്നാമത് എത്തിയത്. തുടർച്ചയായ 5 ആഴ്ചകളിൽ റേറ്റിംഗ് ചാർട്ടിൽ ഒന്നാം നമ്പർ നിലനിർത്തി റിപ്പോർട്ടർ കുതിച്ചു.
ഇപ്പോഴിതാ മലയാളം ന്യൂസ് ചാനൽ റേറ്റിങിൽ കനത്ത തിരിച്ചടി നേരിട്ട് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങിൽ മൂന്നാം സ്ഥാനത്താണ് മലയാളത്തിലെ ആദ്യ ന്യൂസ് ചാനൽ.
റിപ്പോർട്ടർ ടിവിയും, ട്വന്റി ഫോറുമാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പോലെ നിർണ്ണായകമായ സംഭവങ്ങൾ നടന്ന ആഴ്ചയിലാണ് ഏഷ്യാനെറ്റ് പിന്നിലേക്ക് പോയത് എന്നതും ശ്രദ്ധേയമാണ്.
മൂന്നാം സ്ഥാനത്ത് ആയി എന്നത് മാത്രമല്ല റേറ്റിങിൽ വലിയ ഇടിവും വന്നു. ആദ്യ സ്ഥാനത്തുള്ള റിപ്പോർട്ടറുമായി 12 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
റിപ്പോർട്ടർ 118, ട്വന്റി ഫോർ 113, ഏഷ്യാനെറ്റ് ന്യൂസ് 106 എന്നിങ്ങനെയാണ് ജിആർപി. നാലും അഞ്ചും സ്ഥാനത്തുള്ള മനോരമ ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകൾ പകുതി
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം പതിവ് മുഖങ്ങളായ വിനു വി ജോൺ, പിജി സുരേഷ് കുമാർ , സിന്ദു സൂര്യകുമാർ എന്നിവരെ ഒഴിവാക്കി കെജി കമലേഷ്, അബ്‌ജോദ് വർഗീസ്, നിമ്മി മരിയ ജോസ്, അനൂപ് ബാലചന്ദ്രൻ തുടങ്ങിയ യുവനിരയെ ആണ് ഏഷ്യാനെറ്റ് രംഗത്ത് ഇറക്കിയത്.
ചാനൽ മത്സരത്തിൽ മറ്റ് ചാനലുകളിലെ രീതി അനുകരിച്ചു കൊണ്ടാണ് പുതിയ പരിഷ്‌കരണം നടത്തിയത്. എന്നാൽ ഇത് പ്രേക്ഷകർ സ്വീകരിച്ചില്ല എന്നതാണ് റേറ്റിങ് സൂചനകൾ വ്യക്തമാക്കുന്നത്.
വോട്ടെണ്ണൽ ദിനത്തിൽ യുട്യൂബ് വ്യൂസിൽ അടക്കം ഏഷ്യാനെറ്റിന് വലിയ ഇടിവുണ്ടായിരുന്നു. വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത്
269249 പേർ യുട്യൂബിൽ റിപ്പോർട്ടർ ചാനൽ കണ്ടപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72782 ആയിരുന്നു. അത് വലിയ തിരച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
എഷ്യാനെറ്റിന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായത് മുതൽ ഏഷ്യനെറ്റിന്റെ നിഷ്പക്ഷ നിലപാടുകളെ കുറിച്ച് ചോദ്യം ഉയർന്നിരുന്നു.
ആ ഘട്ടം മുതൽ റിപ്പോർട്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ ആഴ്ചയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും അത് നിലനിർത്താൻ കഴിഞ്ഞില്ല.
നേരത്തെ റിപ്പോർട്ടറും ട്വന്റി ഫോറും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ടിആർപിയിൽ ഇത്രയും വ്യത്യാസം ഉണ്ടായിരുന്നില്ല.
ENGLISH SUMMARY:
Asianet News has regained the top position among Malayalam news channels, according to BARC ratings. After dropping to third place last week, the channel made a strong comeback this week with 95 points.