web analytics

ഏഷ്യാനെറ്റ് ന്യൂസ് റീജണൽ ഓഫീസിൽ തമ്മിൽത്തല്ല്; ഒറ്റയടിക്ക് സീനിയർ എഡിറ്ററുടെ പല്ല് ഇളക്കി; ഷാജഹാന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടക്കാവ് പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് റീജണൽ ഓഫീസിൽ തമ്മിൽത്തല്ല്; ഒറ്റയടിക്ക് സീനിയർ എഡിറ്ററുടെ പല്ല് ഇളക്കി; ഷാജഹാന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടക്കാവ് പോലീസ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പി. ഷാജഹാന് ഓഫീസ് ജീവനക്കാരന്റെ മർദ്ദനം. കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ ഓഫിസ് അസിസ്റ്റന്റായി ജോലി നോക്കുന്ന എം.ബി സുരേഷാണ് ഷാജഹാനെ മർദ്ദിച്ചത്. മുഖത്തും പല്ലിനും പരുക്കേറ്റു. സംഭവത്തിൽ ഷാജഹാൻ നൽകിയ പരാതിയിൽ നടക്കാവ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

മലയാള മാധ്യമലോകത്തെ നടുക്കിയ കേസായി ഇതു മാറി. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജണൽ ഓഫീസിൽ നടന്ന തമ്മിൽത്തല്ലിൽ റീജണൽ ഹെഡും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ പി. ഷാജഹാൻ ഗുരുതരമായി പരിക്കേറ്റു. ഓഫീസ് അസിസ്റ്റൻറ് എം.ബി. സുരേഷ് ആണ് ഷാജഹാനെ അടിച്ചു വീഴ്ത്തിയത്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ചക്കോരത്തുകുളത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ റീജണൽ ബ്യൂറോയിലാണ് സംഭവം അരങ്ങേറിയത്. പാലക്കാട് ബ്യൂറോയിലേക്ക് ‘ലൈവ്’ ഉപകരണങ്ങൾ ട്രെയിനിൽ അയക്കണമെന്ന നിർദ്ദേശം നൽകിയപ്പോൾ, റിസർവേഷൻ ടിക്കറ്റ് വേണമെന്ന് ഓഫീസ് അസിസ്റ്റൻറ് സുരേഷ് ആവശ്യപ്പെടുകയായിരുന്നു.

ഷാജഹാന് അപ്പോൾതന്നെ പോകേണ്ടതിനാൽ റിസർവേഷൻ ചെയ്യാൻ സമയം ഇല്ല എന്ന് പറഞ്ഞപ്പോൾ വാക്കേറ്റം വഷളാവുകയായിരുന്നു. പരസ്പരം അസഭ്യവർഷം നടത്തിയതായും, ക്ഷോഭത്തിനിടെ പിടിവലി നടന്ന് ഷാജഹാനെ നിലത്ത് വീഴ്ത്തിയതായും പൊലീസ് FIR-ൽ പറയുന്നു.

മർദ്ദനത്തിൽ ഷാജഹാന്റെ രണ്ട് പല്ലുകൾ ഇളകി, ചുണ്ട് പൊട്ടി. കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയായതിനാൽ വീഴ്ചയിൽ പരുക്ക് ഗുരുതരമായെന്നും സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്.

നടക്കാവ് പൊലീസ് FIR നമ്പർ 0615/2025-ൽ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ 126(2), 115(2), 118(2), 296(b) വകുപ്പുകൾക്കും ഭിന്നശേഷി അവകാശ നിയമത്തിലെ 92(b) വകുപ്പിനുമനുസരിച്ചുമാണ് കേസ്.
കേസെടുത്തതിനെ തുടർന്ന്, ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് എം.ബി. സുരേഷിനെ സസ്പെൻറ് ചെയ്തു.

ഷാജഹാന്റെ സഹപ്രവർത്തകരോടുള്ള പരുഷമായ പെരുമാറ്റം മുമ്പും വിവാദമായിരുന്നു. മാനേജ്മെന്റിന് നിരവധി പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ചില സഹപ്രവർത്തകർ വാക്കേറ്റത്തിൽ ഷാജഹാനെ കൈയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് ബ്യൂറോയിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത് പല റിപ്പോർട്ടർമാർക്കും ‘അസൗകര്യമാണെന്ന്’ കരുതപ്പെടുന്നത് ഇതുമൂലമാണെന്ന് വൃത്തങ്ങൾ പറയുന്നു.

സംഭവം സി.പി.എം. അനുകൂല സൈബർ പോരാളികൾ വൻതോതിൽ ഏറ്റെടുത്തു. ഷാജഹാൻ CPMക്കെതിരെ വാർത്തകൾ ചെയ്തതിനാൽ, അദ്ദേഹത്തിനെതിരെ പരിഹാസവും വിമർശനവും നിറഞ്ഞ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
സാധാരണ മര്യാദ പാലിക്കുന്ന സിപിഎം ഹാൻഡിലുകളിൽ നിന്നുപോലും ആക്രമണപരമായ കുറിപ്പുകൾ വന്നത് ശ്രദ്ധേയമാണ്.

എന്നാൽ പരാതിക്കാരൻ ഭിന്നശേഷിക്കാരനാണെന്നും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് ക്യാമറ യൂണിറ്റ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

ക്യാമറ യൂണിറ്റ് പാലക്കാട് ഓഫീസിലേക്ക് കൊണ്ടുപോകാൻ കാർ അനുവദിച്ചില്ലെന്നും ജീവനക്കാരൻ ട്രെയിനിൽ പോകാൻ നിർദേശിക്കുകയായിരുന്നു എന്നുമാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർക്ക് മർദ്ദനമേറ്റത് പോലീസ് കേസായതോടെ വിഷയം സോഷ്യൽ മീഡിയയിൽ ഇടതു സൈബർ ഗ്രൂപ്പുകളും ചർച്ചയാക്കിയിട്ടുണ്ട്. മലയാളം വാർത്താചാനൽ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകനാണ് ഷാജഹാൻ. വർഷങ്ങളായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തനം നടത്തുന്നത്.

ENGLISH SUMMARY:

Asianet News Senior Associate Editor P. Shajahan was assaulted by office assistant M.B. Suresh at the Kozhikode regional office. Shajahan sustained injuries to his face and teeth. Nadakkavu police registered a case.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

Related Articles

Popular Categories

spot_imgspot_img