web analytics

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ. ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം.

ഇന്നു രാവിലെ 11 മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ആശ വർക്കർമാർ തീരുമാനിച്ചത്.

ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കാതെയായിരുന്നു ഇന്നലെ ആരോ​ഗ്യമന്ത്രി ചർച്ച നടത്തിയത്. സമരം അവസാനിപ്പിക്കണമെന്ന ആവശ്യം മാത്രമാണ് ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചത്.

എന്നാൽ, സമരക്കാർ ഉയർത്തുന്ന ഒരു ആവശ്യവും പരി​ഗണിക്കാൻ മന്ത്രി തയ്യാറായതുമില്ല. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ, സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അം​ഗീകരിക്കാൻ ആശമാർ തയ്യാറായില്ല.

നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും നടന്നതെന്ന് സമരക്കാർ ആരോപിച്ചു.

പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും മന്ത്രിയുടെ ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ അറിയിക്കുകയായിരുന്നു.

എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചർച്ചക്ക് പോലും തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം തുടങ്ങുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പ്രതികരണം

ആശമാരുടെ ആവശ്യം അനുഭാവപൂർവ്വം കേട്ടു. സമരത്തിൽ നിന്നും പിൻമാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സമരക്കാർ തയ്യാറായില്ല.

ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നൽകുന്നത് സംസ്ഥാനം മാത്രമാണ്.

ഇൻസന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നൽകുന്നത്. ഫിക്സ്ഡ് ഇൻസെനറീറീവ് 3000 രൂപയാണ്. ഇതിൽ 1600 കേന്ദ്രവും 1400 കേരളവുമാണ് നൽകുന്നത്.

ഓണറേറിയത്തിന് 2017 ൽ 10 മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. അത് പിൻവലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തിൽ സമരക്കാർ ആവശ്യപ്പെട്ടു.

ചർച്ചക്ക് വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിൻവലിക്കാനാകുമോ എന്ന് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡം പിൻവലിച്ചു.

2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്.

കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല.

21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുന്നു.

കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങൾ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോർജ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

Related Articles

Popular Categories

spot_imgspot_img