web analytics

ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ അന്തരിച്ചു

ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ അന്തരിച്ചു

നിലമ്പൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിയോഗത്തെ തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജാഘോഷം നിർത്തിവച്ചിരിക്കുകയാണ്.

ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ആര്യാടൻ ഷൗക്കത്ത് – 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ – 19,593 മോഹൻ ജോർജ് – 8,536 എന്നിങ്ങനെയാണ് വോട്ട് നേടിയത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനുറ്റുകള്‍ മുതല്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലായിരുന്നു.

രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍ നിന്നത്. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് നേരിയ മുന്‍തൂക്കം ലഭിച്ചത്.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന നിലമ്പൂരാണ് ഇപ്പോൾ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചിരിക്കുന്നത്.

പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

ഒമ്പത്, 16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന്റെ സ്വരാജിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്.

വോട്ടെണ്ണലിന്റെ പതിനാറാം റൗണ്ടിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടത് ക്യാംപിന് വലിയ നിരാശയായിരുന്നു ഫലം. വെറും എട്ട് വോട്ടിൻ്റെ ലീഡാണ് ഈ റൗണ്ടിൽ എം സ്വരാജിന് നേടാനായത്.

പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ ഒന്നും എൽഡിഎഫിന് സമാഹരിക്കാനായില്ല.

മുൻ എംഎൽഎ പി വി അൻവർ രാജി വെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ 19 നായിരുന്നു തെരഞ്ഞെടുപ്പ്.

എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 പോളിങ് ശതമാനം ആണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിരയാണ് അനുഭവപ്പെട്ടിരുന്നത്.

കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനത്തു നിന്നും പടിയിറങ്ങിയത്.

നിലമ്പൂരിനു പുറമെ ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു.

Summary: Aryadan Mammu, brother of senior Congress leader and former minister Aryadan Mohammed, has passed away at the age of 73. He had been suffering from a prolonged illness.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ മോട്ടോർ വാഹനവകുപ്പ്

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട്...

Related Articles

Popular Categories

spot_imgspot_img