ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായുള്ള നടപടികൾ സിബിഐ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. (Arvind Kejriwal arrested by CBI in Delhi excise policy scam case)
മദ്യനയക്കേസിൽ ആദ്യം അന്വേഷണം ആരംഭിച്ചത് സിബിഐയാണ്. തുടർന്നാണ് ഇഡി കേസെടുത്തത്. ഇഡി കേസിലാണ് ഇപ്പോൾ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നത്.
മദ്യനയക്കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നൽകിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
Read More: കലിപൂണ്ട് കാലവർഷം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, മുന്നറിയിപ്പുമായി കെഎസ്ഇബി
Read More: മഴയിൽ തണുത്തുറഞ്ഞ് സ്വർണവില; ഇന്ന് വൻ ഇടിവ്
Read More: വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് കവർച്ച; കണ്ണൂർ സ്വദേശി പിടിയിൽ