ഡീപ് ഫേക്ക്, വോയിസ് ക്ലോണ്‍ എന്നിവയ്ക്ക് പിന്നാലെ പുതിയൊരു സുരക്ഷാ ഭീഷണി ഉയർത്തി എഐ. അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എംബിസെഡ്‌യുഎഐ) ഗവേഷകരാണ് ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എഐ ടൂളുകള്‍ ഉപയോഗിച്ച് ഒരാള്‍ എഴുതുന്ന ശൈലി വരെ അനുകരിക്കാൻ കഴിഞ്ഞേക്കും. നല്ല ഉദ്ദേശത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളതെങ്കിലും, ഒരു കൂട്ടം ആളുകള്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക ഗവേഷകര്‍ പങ്കുവെച്ചിട്ടുണ്ട്.
കൈകള്‍ ചലിപ്പിക്കാൻ കഴിയാതെയോ കൈയ്ക്ക് പരിക്കേല്‍ക്കുകയോ ചെയ്ത ആളുകളുടെ കൈപ്പട തിരിച്ചറിയാനും അത് പകര്‍ത്താനും ഈ ടൂളിനാകും. കൂടാതെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പുകളും ഇതുവഴി വായിച്ചെടുക്കാനാകും എന്നും ഗവേഷകര്‍ പറയുന്നു. എഴുതിയ മെറ്റീരിയലിന്റെ ഏതാനും ഖണ്ഡികകളെ അടിസ്ഥാനമാക്കി ഒരാളുടെ കയ്യക്ഷരം അനുകരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിനായി ഗവേഷകര്‍ ഒരു ട്രാൻസ്ഫോര്‍മര്‍ മോഡലാണ് വികസിപ്പിച്ചിട്ടുള്ളത്. ഒരു ന്യൂറല്‍ നെറ്റ്‌വര്‍ക്ക് വഴി ഡാറ്റയിലെ സന്ദര്‍ഭവും, അര്‍ത്ഥവും പഠിക്കാൻ കഴിയുന്നതാണ്. പുതിയ ഇന്റലിജൻസ് സിസ്റ്റത്തിന് യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ് മാര്‍ക്ക് ഓഫീസ് സര്‍വകലാശാലയിലെ സംഘത്തിന് പേറ്റന്റ് അനുവദിച്ചിട്ടുണ്ട്. നിലവില്‍, കയ്യക്ഷരം സൃഷ്ടിക്കാൻ കഴിയുന്ന റോബോട്ടുകളും ആപ്പുകളും ഉണ്ടെങ്കിലും, ഇതാദ്യമായാണ് എഐളുകള്‍ ഉപയോഗിച്ച് കയ്യക്ഷരം കൃത്യമായി അനുകരിക്കുന്നത്.
പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചിട്ടുള്ളത്. ഇത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും അതിനെ സംബന്ധിച്ചുള്ള ആശങ്കകളും ഗവേഷകര്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. ടൂള്‍ പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുമ്ബോള്‍ ശരിയായ ബോധവത്കരണം നടത്തുന്നതിലൂടെ ഇതിലൂടെയുള്ള തട്ടിപ്പുകള്‍ ഒരളവ് വരെ കുറയ്ക്കാനാകും എന്ന് കരുതുന്നു.
Also read: പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി