ഏറ്റുമാനൂരിൽ വൻ തീപിടുത്തം. ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യുടെ സമീപമുള്ള തരിശ് ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്.. കോട്ടയം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. വലിയ ഉയരത്തിൽ തീ ആളിക്കത്തി പടർന്നതോടെ പ്രദേശത്തെ മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ച നിലയിലാണ്. ഏട്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലെ ഇല്ലിക്കൂട്ടത്തിന് രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്. തീപിടിച്ച ഭൂമിയിലേക്ക് ഫയർഫോഴ്സ് വാഹനത്തിന് നേരിട്ട് എത്താൻ കഴിയാത്ത വന്നത് തീ അണക്കാനുള്ള ശ്രമങ്ങൾ വൈകുന്നതിന് കാരണമായി. നാട്ടുകാരും ഐടിഐ ട്രെയിനികളും ജീവനക്കാരും അടക്കമുള്ളവർ തീ അണയ്ക്കുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് സർക്കാർ പാട്ടത്തിന് നൽകിയ ഗവ. ഐടിഐ യുടെ വക സ്ഥലത്താണ് തീ പിടുത്തമുണ്ടായത്.
Read also; സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ പള്ളി അടിച്ചു തകർത്തു; രണ്ടു വൈദികർ അറസ്റ്റിൽ