മണിപ്പൂരിൽ ഒളിപ്പോര്; ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ കുക്കികൾ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. Armed cookies behind the attack

ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ കുക്കി വിഭാ​ഗത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പന്ത്രണ്ടുകാരിയായ മകളും രണ്ടു പൊലീസുകാരും ഒരു ടിവി റിപ്പോർട്ടറും ഉൾപ്പെടും.

ഗൻബം സുർബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇവരെ അധികൃതർ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം.

വെടിവെയ്പ്പിൽ ഇവരുടെ 12 വയസ്സുള്ള മകൾക്ക് വലതുകൈക്ക് വെടിയേറ്റ് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അക്രമികൾ ഒളിഞ്ഞിരുന്നാണ് വെടിവെയ്പ്പ് നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തിൽ ബോംബുകളും വർഷിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ഏഴര വരെയായി അഞ്ചര മണിക്കൂർ അക്രമം നീണ്ടു.

പ്രദേശത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഉയർന്ന നിലവാരമുള്ള ഡ്രോണുകൾ ഉപയോഗിച്ചാണ് ബോംബുകൾ വർഷിച്ചതെന്ന് മണിപ്പുർ പോലീസ് പറഞ്ഞു. ഏകദേശം ഏഴ് ബോംബുകളോളം ഇത്തരത്തിൽ ഉപയോഗിച്ചതായും പോലീസ് അറിയിച്ചു.

മെയ്ത്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം സംഘർഷകലുഷിതമായിരുന്നു മണിപ്പൂർ. 2023-ലാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ തോതിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img