കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കൈയ്യാങ്കളിയിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ജോർജിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.
Read Also:അപകടങ്ങൾ തുടർക്കഥ; വില്ലൻമാരായി കണ്ടെയ്നറുകളും ലോറികളും; കണ്ണീർപ്പാതയായി തലശ്ശേരി–മാഹി ബൈപാസ്