പത്തനംതിട്ട: മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ച യുവാവിനെതിരേ കേസെടുത്ത് പൊലീസ്.Argued with Harita Karma Sena who came to collect garbage; Police registered a case against the youth
ചെന്നീർക്കര സ്വദേശി സോജന് (26) എതിരെ ഇലവുംതിട്ട പൊലീസാണ് കേസെടുത്തത്. മെഴുവേലി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളോട് തർക്കിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ഇലവുംതിട്ട ചന്ദനക്കുന്നിലെ മിനി എംസിഎഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയതായിരുന്നു ഹരിത കർമ്മസേനാ പ്രവർത്തകർ.
മാലിന്യം ശേഖരിക്കുന്നതിനിടിയൽ സമീപത്തുണ്ടായിരുന്ന ചാക്കുകെട്ട് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ചാക്ക് തുറന്നു നോക്കിയപ്പോൾ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ കവറാണെന്ന് കണ്ടെത്തി.