കിരീടങ്ങൾ വിട്ടുകൊടുത്തുള്ള ശീലം ഞങ്ങൾക്ക് ഇല്ലെടാ പിള്ളേരെ…അജയ്യർ അർജൻറീന; ‘എക്സ്ട്രാ’ മാർട്ടിനസ്! കോപ്പ അമേരിക്കയിൽ 16–ാം കിരീടം

ന്യൂയോർക്ക്: കിരീടങ്ങൾ വിട്ടുകൊടുത്തുള്ള ശീലം ഞങ്ങൾക്ക് ഇല്ലെടാ പിള്ളേരെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷിയമായ ഒരു ഗോളുകൾക്ക് തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം നിലനിർത്തി അര്ജന്റീന.Argentina beat Colombia by one-sided goals to retain the Copa America title

കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ്, കോപ്പ അമേരിക്ക… കരിയറിന്റെ സായാഹ്നത്തിലുള്ള ഇതിഹാസ താരവും നായകനുമായ ലയണൽ മെസിക്ക് ഇത് അഭിമാന നേട്ടങ്ങളുടെ തുടർച്ചയാണ്. ഒപ്പം അർജന്റീനയ്ക്കും. മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ മെസിക്ക് മാർട്ടിനെസിൻറെ വകയുള്ള സമ്മാനമായി കിരീടം മാറി.

കളി എങ്ങോട്ടും വേണമെങ്കിലും തിരിയാവുന്ന ആവേശ പോരാട്ടത്തിൽ അധിക സമയത്ത് അതായത് കളിയുടെ 112 ആം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ കണ്ടെത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോൾ പകരക്കാരനായി എത്തിയ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിർണയിച്ചത്.

അർജന്റീന കോപ്പ ജയിച്ചതോടെ ഫുട്‌ബോൾ ആരാധകരെ കാത്ത് മറ്റൊരു വമ്പൻ പോരാട്ടം കൂടി ഒരുങ്ങുന്നു. അർജന്റീനയും സ്‌പെയിനും നേർക്കുനേർ വരുന്ന ഫൈനലിസിമ പോരാട്ടം. അതും നേടി കരിയറിനു സമ്മോഹന വിരാമമിടാനായിരിക്കും മെസി ഒരുങ്ങുന്നത്.

ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ അവസരങ്ങൾ ഏറെ ലഭിച്ചിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പന്തടക്കത്തിലും ഓൺടാർഗറ്റ് ഷോട്ടുകളുടെ എണ്ണത്തിലും പാസുകളിലും കൊളംബിയയ്ക്കായിരുന്നു ആദ്യ പകുതിയിൽ മേൽക്കൈ. ആദ്യ മിനിറ്റിൽ തന്നെ അർജന്റീനയുടെ ആക്രമണമെത്തി.

ഗോൺസാലോ മോണ്ടിയൽ നൽകിയ പന്തുമായി യൂലിയൻ അൽവാരസിന്റെ കുതിപ്പ്. പക്ഷേ ഫസ്റ്റ് ടൈം ഷോട്ടെടുക്കാനുള്ള അൽവാരസിന്റെ ശ്രമം പിഴച്ചു. ഏഴാം മിനിറ്റിൽ അർജന്റീന ഗോൾ മുഖം വിറപ്പിച്ച് കൊളംബിയയുടെ നീക്കമെത്തി. ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസ് കോർഡോബയെ ലക്ഷ്യമാക്കി ബോക്സിലേക്കു നൽകിയ ക്രോസ്. കോർഡോബയുടെ ഷോട്ട് പോസ്റ്റിൽ തട്ടിപുറത്തേക്കുപോയി. ആദ്യ മിനിറ്റുകളിൽ കൊളംബിയൻ താരങ്ങളുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

20–ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയുടെ പാസിൽൽനിന്ന് മെസിയെടുത്ത ഷോട്ട് കൊളംബിയൻ പ്രതിരോധത്തിൽ തട്ടി ലക്ഷ്യത്തിലെത്താതെ പോയി. അർജന്റീന ബോക്സിൽവച്ച് ലിസാൻഡ്രോ മാർട്ടിനസിനെ വീഴ്ത്തിയതിന് കൊളംബിയൻ ഫോർവേഡ് ജോൺ കോർഡോബ 27–ാം മിനിറ്റിൽ യെല്ലോ കാർഡ് കണ്ടു.

33–ാം മിനിറ്റിൽ കൊളംബിയൻ താരം ജെഫേർസൻ ലെർമയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി. തൊട്ടുപിന്നാലെ കൊളംബിയ പ്രതിരോധ താരം സാന്റിയാഗോ അരിയാസിന്റെ ഫൗളിൽ ലയണൽ മെസി പരുക്കേറ്റു ഗ്രൗണ്ടിൽ വീണു. മത്സരം ഏതാനും നേരത്തേക്കു നിർത്തിവച്ചു. 43–ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക്.

അർജന്റീന താരം തഗ്‍ലിയാഫികോയെ കൊളംബിയൻ താരം റിച്ചഡ് റിയൂസ് ഫൗൾ ചെയ്തു വീഴ്ത്തിയതിനാണു നടപടി. മെസിയെടുത്ത ഫ്രീകിക്കിൽ തഗ്‍ലിയാഫികോ ഹെഡ് ചെയ്തെങ്കിലും ലക്ഷ്യം കാണുന്നില്ല. ഒരു മിനിറ്റാണ് ആദ്യ പകുതിക്ക് അധികസമയമായി അനുവദിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അലക്സിസ് മാക് അലിസ്റ്ററിന് കൊളംബിയൻ ബോക്സിൽനിന്നു പന്തു ലഭിച്ചെങ്കിലും, ഷോട്ട് ഉതിർക്കാൻ സാധിക്കാതെ പോയി. ഏയ്ഞ്ചൽ ഡി മരിയയെ ലെർമ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ പ്രതിഷേധവുമായി അർജന്റീന പരിശീലകൻ ലയണൽ സ്കലോനി രംഗത്തെത്തി.

സപ്പോർട്ട് സ്റ്റാഫുകൾ ഏറെ പണിപ്പെട്ടാണ് സ്കലോനിയെ സമാധാനിപ്പിച്ചത്. തൊട്ടുപിന്നാലെ കൊളംബിയ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിന് അർജന്റീന താരം മാക് അലിസ്റ്റർ യെല്ലോ കാർഡ് കണ്ടു.

64–ാം മിനിറ്റിൽ ലയണൽ മെസി പരുക്കേറ്റു ഗ്രൗണ്ടിൽ വീണു. വേദന അനുഭവപ്പെട്ടതോടെ അർജന്റീന മെസിയെ തിരികെ വിളിച്ചു. കരഞ്ഞുകൊണ്ടാണ് മെസി ഗ്രൗണ്ട് വിട്ടത്. പകരക്കാരനായി നിക്കോ ഗോൺസാലസ് ഗ്രൗണ്ടിലെത്തി. ഡഗ് ഔട്ടിൽവച്ചും പൊട്ടിക്കരഞ്ഞ മെസി മത്സരത്തിലെ സങ്കടക്കാഴ്ചയായി.

76–ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് അർജന്റീനയ്ക്കായി വല കുലുക്കി. സ്ലൈഡിങ് ഫിനിഷിലൂടെ നേടിയ ഗോൾ ഓഫ് സൈഡ് വിളിച്ച് നിഷേധിച്ചതോടെ അർജന്റീന ആരാധകർ നിരാശയിലായി. 80–ാം മിനിറ്റിൽ അർജന്റീന താരം നിക്കോ ഗോൺസാലസ് പന്തുമായി കൊളംബിയ ബോക്സിലേക്ക് ഇരച്ചെത്തിയെങ്കിലും ഷോട്ട് ഉതിർക്കാൻ സാധിച്ചില്ല.

81–ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീകിക്ക് അർജന്റീന പ്രതിരോധം തട്ടിയകറ്റി. എയ്ഞ്ചൽ ഡി മരിയ ഉയർത്തി നൽകിയ ക്രോസ് ഗോളാക്കാനുള്ള അർജന്റീന ശ്രമം 88–ാം മിനിറ്റിൽ പരാജയപ്പെട്ടു.

നിക്കോ ഗോൺസാലസ് പന്ത് ഹെഡ് ചെയ്തെങ്കിലും വലയിലേക്കു തട്ടിയിടാൻ യൂലിയൻ അൽവാരസിനു സാധിക്കാതെ പോയി. നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധികസമയമായി അനുവദിച്ചത്. ഈ സമയത്തും ഗോളില്ലാതിരുന്നതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

Related Articles

Popular Categories

spot_imgspot_img