ബിസിനസ് വഞ്ചനാ കേസ്; ട്രംപിനെതിരെ ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ റദ്ദാക്കി

ബിസിനസ് വഞ്ചനാ കേസ്; ട്രംപിനെതിരെ ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ റദ്ദാക്കി

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മേൽ ചുമത്തിയ പിഴ റദ്ദാക്കി. കീഴ്‌കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്.

അഞ്ചംഗ അപ്പീല്‍ കോടതിയുടേതാണ് നടപടി. ട്രംപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ സമ്പൂര്‍ണ വിജയം എന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ കേസില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ഡോണള്‍ഡ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്. സർക്കാർ തങ്ങളുടെ പൗരന്മാർക്ക് മേൽ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കാൻ ഭരണഘടനയിൽ അനുശാസിക്കുന്ന എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു ട്രംപിന് അനുകൂല വിധി വന്നത്.

ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മാറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് നേട്ടങ്ങൾ ഉറപ്പാക്കാൻ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് ട്രംപിനെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2024 ഫെബ്രുവരിയിലാണ് കീഴ്ക്കോടതി ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തിയത്. എന്നാൽ ഈ പിഴ അടച്ച് തീർക്കാത്തതിനെ തുടർന്ന് പലിശ വളർന്ന് 454 മില്യൺ ഡോളറിലെത്തി.

എന്നാൽ ഈ വിധിയെ മേൽക്കോടതി ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ഏകദേശം അര മില്യൺ ഡോളർ പിഴ അമിതമാണെന്ന് കോടതി പറഞ്ഞു. കഠിനമായ ശിക്ഷയ്ക്ക് എതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇപ്പോൾ ചുമത്തിയിരിക്കുന്ന പിഴ എന്നും കോടതി ചൂണ്ടിക്കാട്ടി.

Summary: The appeal court has overturned the $454 million fine imposed on U.S. President Donald Trump in a business fraud case. The penalty had earlier been ordered by a lower court.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

Related Articles

Popular Categories

spot_imgspot_img