അനുശ്രീയുടെ കരുതലിന് സോഷ്യൽ മീഡിയയുടെ കൈയ്യടി
മലയാളിത്തനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോ വഴിയാണ് താരം വെള്ളിത്തിരയിലെത്തിയത്. സിനിമയിലും, പൊതുവേദികളിലും, സോഷ്യൽ മീഡിയയിലും സജീവമായ അനുശ്രീ മലയാളിത്തത്തിന്റെ ഗുണങ്ങൾ കൈവിടാത്ത താരമാണ്.
സമീപകാലത്ത് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ഉദ്ഘാടന വേദിയിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ചടങ്ങിനിടെ നടന്ന നറുക്കെടുപ്പിൽ, സ്വന്തം നമ്പർ വിളിച്ചതാണെന്ന് കരുതി ഒരു മധ്യവയസ്കൻ വേദിയിലേക്ക് ഓടിയെത്തി. എന്നാൽ വേദിയിലെത്തിയപ്പോൾ സമ്മാനം (₹10,000) മറ്റൊരാൾക്കാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നിരാശയായി മടങ്ങി.
ആ ചേട്ടന്റെ സങ്കടം കണ്ട അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചടങ്ങ് കഴിഞ്ഞ ശേഷം, താരം സ്വന്തം പണവും കടയുടമ നൽകിയതും ചേർത്ത് ആ മധ്യവയസ്കന് നൽകി. “ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ” എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.
ഈ ഹൃദയസ്‌പർശിയായ വീഡിയോ പുറത്തുവന്നതോടെ, സോഷ്യൽ മീഡിയയിൽ അനുശ്രീയെ പ്രശംസകൾ കൊണ്ട് മൂടുകയാണ്.
“ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി വേദിയിലെത്തിയ ചേട്ടന്, അനുശ്രീ ഒരു പൂന്തോട്ടം തന്നെയായിരുന്നു സമ്മാനിച്ചത്” – ഒരു കമന്റ്.
“അനുശ്രീയുടെ കണ്ണ് നിറഞ്ഞത്, മനുഷ്യനായിട്ട് കാരൃമില്ല, മനുഷ്യത്വം നഷ്ടപ്പെടാതിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്” – മറ്റൊരാളുടെ അഭിപ്രായം.
എന്തായാലും, മനുഷ്യത്വത്തിന്റെ തെളിവായി അനുശ്രീയുടെ ഈ കരുതൽ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹത്തിന് വഴിവച്ചിരിക്കുകയാണ്.
English Summary :
Malayalam actress Anusree, known for her simplicity and cultural roots, moved social media with her kind gesture during a textile shop inauguration. The emotional moment is winning praise online.
anusree-kind-gesture-textile-shop-inauguration
Anusree actress news, Malayalam actress Anusree, Anusree viral video, Kerala celebrity news, Anusree kind gesture, Malayalam cinema stars









